Follow KVARTHA on Google news Follow Us!
ad

കോവിഡ് വ്യാപനം: കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ ഹൈകോടതി തടഞ്ഞു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,Education,Examination,High Court of Kerala,NSS,Protesters,Students,Kerala,News,
കൊച്ചി: (www.kvartha.com 28.01.2022) കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ ഹൈകോടതി തടഞ്ഞു. എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

തുടര്‍ന്നാണ് കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ എന്‍എസ്എസ് കോടതിയെ സമീപിച്ചത്. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്നായിരുന്നു ഹര്‍ജി. മാത്രമല്ല അധ്യാപകരുടെ അഭാവവും കാര്യമായി പ്രകടമാകുന്നുണ്ട്.

Covid Extension: High Court stays examinations of Kerala and MG Universities, Kochi, Education, Examination, High Court of Kerala, NSS, Protesters, Students, Kerala, News


 ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നായിരുന്നു എന്‍എസ്എസിന്റെ ആവശ്യം. ഈ ആവശ്യമാണ് ഇപ്പോള്‍ ഹൈകോടതി അംഗീകരിച്ചിരിക്കുന്നത്. ഉത്തരവിന് പിന്നാലെ എംജി സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു.

Keywords: Covid Extension: High Court stays examinations of Kerala and MG Universities, Kochi, Education, Examination, High Court of Kerala, NSS, Protesters, Students, Kerala, News.

Post a Comment