വീട്ടമ്മയെ ഇതുവരെ പീഡിപ്പിച്ചത് 9 പേര്‍; 5 പേര്‍ എത്തിയത് ഭാര്യമാരൊത്ത്; യുവതികളുമായി ശാരീരികബന്ധത്തിലേര്‍പെടണമെങ്കില്‍ 'സ്റ്റഡുകള്‍' നല്‍കേണ്ടത് 14,000 രൂപ; സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പൊലീസ്

കോട്ടയം: (www.kvartha.com 10.01.2022) സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് പൊലീസ് . സംഭവത്തില്‍ പരാതി നല്‍കിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേര്‍ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ ആറുപേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍.

കേസിലെ ബാക്കി പ്രതികള്‍ ഒളിവിലാണെന്ന് പറഞ്ഞ പൊലീസ് ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നുവെന്നും പറഞ്ഞു. പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതുപേരില്‍ അഞ്ചുപേരും ഭാര്യമാരുമായാണ് എത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഭാര്യമാരെ പരസ്പരം കൈമാറി ഇവര്‍ ലൈംഗികബന്ധത്തിലേര്‍പെടുകയായിരുന്നു. എന്നാല്‍ ബാക്കി നാലുപേര്‍ തനിച്ചാണ് വന്നത്. ഇങ്ങനെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഇത്തരക്കാര്‍ക്ക് യുവതികളുമായി ശാരീരികബന്ധത്തിലേര്‍പെടണമെങ്കില്‍ 14000 രൂപയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപുകള്‍ വഴി ബന്ധപ്പെടുന്നതെന്നും പൊലീസ് പറയുന്നു.

ഫെയ്സ്ബുക്, ടെലഗ്രാം, വാട്സ് ആപ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപുകള്‍ പ്രവര്‍ത്തിക്കുന്നത്. മീറ്റ് അപ് കേരള, കപിള്‍ മീറ്റ് കേരള, കുക് ഹോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഗ്രൂപുകള്‍ അറിയപ്പെടുന്നത്. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും.

അടുത്തതായി എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്സ്ബുക് ഗ്രൂപുകളില്‍ പലരും വ്യാജ ഐ ഡികളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആരും സംശയിക്കാതിരിക്കാന്‍ വീടുകളില്‍ വിരുന്ന് വരുന്ന പോലെ കുട്ടികളുമായാണ് ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പെടാനായി ഒത്തുച്ചേരുന്നത്. വീടുകള്‍ക്ക് പുറമേ റിസോര്‍ടുകളിലും ഹോംസ്റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകള്‍ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നില്ലെന്നതും ഇവര്‍ക്ക് സഹായകരമാണ്.

ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് പരാതിക്കാരിയായ യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും ഇരയായെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. 

Couple swap wife swap case Kottayam couple meet up held in homes and resorts, Kottayam, News, Police, Arrested, House Wife, Complaint, Kerala

സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായും ഇവര്‍ പറയുന്നു. ഇതിന്റെ ഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Keywords: Couple swap wife swap case Kottayam couple meet up held in homes and resorts, Kottayam, News, Police, Arrested, House Wife, Complaint, Kerala.

Post a Comment

Previous Post Next Post