Follow KVARTHA on Google news Follow Us!
ad

8-ാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് സ്വകാര്യ ബസിനുള്ളില്‍ പീഡിപ്പിച്ചെന്ന കേസില്‍ കന്‍ഡക്ടര്‍ അറസ്റ്റില്‍; ഒത്താശ ചെയ്തു കൊടുത്തെന്ന കുറ്റത്തിന് ബസ് ഡ്രൈവറും പിടിയില്‍, സുഹൃത്ത് ഒളിവില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,News,Local News,Molestation,Police,Arrested,Kerala,
പാലാ: (www.kvartha.com 17.01.2022) പ്രണയം നടിച്ച് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസിനുള്ളില്‍ പീഡിപ്പിച്ചെന്ന കേസില്‍ കന്‍ഡക്ടര്‍ അറസ്റ്റില്‍. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഇക്കഴിഞ്ഞ ജനുവരി 15 ന് ആണ് സംഭവം. സംക്രാന്തി സ്വദേശി അഫ്‌സല്‍ (31) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തെന്ന കുറ്റത്തിന് ബസ് ഡ്രൈവര്‍ കട്ടപ്പന സ്വദേശി എബിനും (35) പിടിയിലായി. ഇവരുടെ സുഹൃത്തായ മറ്റൊരു കന്‍ഡക്ടര്‍ ഒളിവിലാണ്.

Conductor molests minor girl in Private bus, Kottayam,News,Local News, Molestation, Police, Arrested, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാര്‍ഥിനിയെ, വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് കന്‍ഡക്ടര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അഫ്‌സലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജനുവരി 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ വിട്ട വിദ്യാര്‍ഥിനി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തി.

തുടര്‍ന്ന് പനിയാണെന്നു പറഞ്ഞ് അഫ്‌സല്‍ സുഹൃത്തായ മറ്റൊരു കന്‍ഡക്ടറെ വിളിച്ചു വരുത്തി. അഫ്‌സലിന്റെ സുഹൃത്തുക്കളായ കന്‍ഡക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താല്‍ മുടക്കി. പിന്നീട് പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയ ശേഷം കന്‍ഡക്ടറും ഡ്രൈവറും ഷടെര്‍ താഴ്ത്തി പുറത്തു പോയി.

ഇതിനിടെ ഡി വൈ എസ് പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് എച് ഒ കെ പി തോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസിനുള്ളില്‍ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനിയെ പൊലീസ് മെഡികല്‍ പരിശോധനയ്ക്കും കൗണ്‍സെലിങ്ങിനും വിധേയമാക്കി.

എസ് ഐ എം ഡി അഭിലാഷ്, എ എസ് ഐമാരായ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ, സിപിഒമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Keywords: Conductor molests minor girl in Private bus, Kottayam,News,Local News, Molestation, Police, Arrested, Kerala.

Post a Comment