Follow KVARTHA on Google news Follow Us!
ad

11 വര്‍ഷത്തിനിടെ പ്രസവിച്ചത് 29 കുഞ്ഞുങ്ങളെ; ഒടുവില്‍ 16 വര്‍ഷം തുടര്‍ച്ചയായി ഒരേ പ്രദേശത്ത് തന്നെ താമസിച്ച റെകോഡിന്റെ ഉടമയായ 'കോളാര്‍വാലി' യാത്രയായി; അന്ത്യാജ്ഞലി അര്‍പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bhoppal,News,Madhya pradesh,tiger,Dead,Dead Body,Treatment,National,
ഭോപാല്‍:  (www.kvartha.com 17.01.2022) 11 വര്‍ഷത്തിനിടെ പ്രസവിച്ചത് 29 കുഞ്ഞുങ്ങളെ. ഒടുവില്‍ പ്രായാധിക്യത്തെ തുടര്‍ന്ന് കോളാര്‍വാലി എന്നറിയപ്പെടുന്ന ടി 15 കടുവ ചത്തു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പെഞ്ച് ടൈഗര്‍ റിസര്‍വിലാണ് മരണം. പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 16 വയസ്സുള്ള കോളര്‍വാലി 2008 മുതല്‍ 2018 വരെയുള്ള 11 വര്‍ഷത്തിനിടെ 29 കുഞ്ഞള്‍ക്കാണ് ജന്മം നല്‍കിയത്. ഇതില്‍ 25 കുഞ്ഞുങ്ങള്‍ അതിജീവിച്ചതായി അധികൃതര്‍ പറഞ്ഞു.

ക്ഷീണിതയായി കിടക്കുന്ന നിലയില്‍ ജനുവരി 14 നാണ് കടുവയെ കണ്ടെത്തിയത്. നടക്കാനുള്ള ബുദ്ധിമുട്ടും പ്രായാധിക്യവും മൂലം അവശനിലയിലായിരുന്ന കടുവയെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാക്കി. 

'Collarwali', Tigress Who Gave Birth To 29 Cubs, Dies In Madhya Pradesh, Bhopal, News, Madhya Pradesh, Tiger, Dead, Dead Body, Treatment, National

ശനിയാഴ്ച വൈകുന്നേരം 6.15 ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ അലോക് മിശ്ര പറഞ്ഞു. പ്രായാധിക്യം മൂലം ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് കടുവയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ടെത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രസിദ്ധയായിരുന്നു 'കോളര്‍വാലി'. സഞ്ചാരപാത മനസിലാക്കുന്നതിനായി കടുവയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ 2010 ല്‍ വീണ്ടും മാറ്റി പുതിയവ സ്ഥാപിക്കേണ്ടതായി വന്നു. ടി 7 എന്നറിയപ്പെടുന്ന കടുവയുടെ കുഞ്ഞാണ് കോളര്‍വാലി. 2008 ല്‍ കടുവ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും അവ ചത്തു. 2010 ഒക്ടോബറില്‍ അഞ്ചു കടുവകള്‍ക്ക് ജന്മം നല്‍കുന്നതോടെയാണ് മൃഗസ്നേഹികള്‍ക്കിടയില്‍ 'കോളര്‍വാലി' പ്രിയങ്കരിയാവുന്നത്.

സാധാരണയായി കടുവകള്‍ ഒരേ വനപ്രദേശത്ത് തുടരുന്നത് അപൂര്‍വമാണ്. എന്നാല്‍ 16 വര്‍ഷം തുടര്‍ച്ചയായി ഒരേ പ്രദേശത്ത് തന്നെ താമസിച്ച റെകോഡിന്റെ ഉടമയാണ് കോളര്‍വാലി. മധ്യപ്രദേശിലെ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കോളര്‍വാലിയിലൂടെയാണ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കടുവയ്ക്ക് ആദരാഞ്ജലി അര്‍പിച്ചു. മധ്യപ്രദേശിലെ കാടുകള്‍ പെഞ്ച് കടുവാ സങ്കേതത്തിലെ രാജ്ഞിയുടെ കുഞ്ഞുങ്ങളുടെ ഗര്‍ജനത്താല്‍ പ്രതിധ്വനിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: 'Collarwali', Tigress Who Gave Birth To 29 Cubs, Dies In Madhya Pradesh, Bhopal, News, Madhya Pradesh, Tiger, Dead, Dead Body, Treatment, National.

Post a Comment