Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് സേന അരുണാചലില്‍നിന്ന് ഇന്‍ഡ്യന്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി എംപി

Chinese army abducted 17-year-old boy from Indian territory, claims Arunachal BJP MP#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 20.01.2022) അതിര്‍ത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് സേന അരുണാചലില്‍നിന്ന് ഇന്‍ഡ്യന്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി റിപോര്‍ട്. അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് പട്ടാളം മിരം താരോണ്‍ (17) എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് അരുണാചലില്‍ നിന്നുള്ള എംപി താപിര്‍ ഗുവ ട്വിറ്റെറില്‍ അറിയിച്ചു.

മിരം താരോണ്‍, ജോണി യാങ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഇതില്‍ ജോണി തിരികെ എത്തിയെന്നും ഇയാളാണ് വിവരങ്ങള്‍ അധികൃതരെ അറിയിച്ചതെന്നും താപിര്‍ ഗുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

News, National, India, New Delhi, Report, China, Army, MP, Social Media, Chinese army abducted 17-year-old boy from Indian territory, claims Arunachal BJP MP


സംഭവത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്കിനെ അറിയിച്ചിട്ടുണ്ടെന്നും താരോണെ രക്ഷിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും താപിര്‍ ആവശ്യപ്പെട്ടു. പ്രധാമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഇന്‍ഡ്യന്‍ ആര്‍മി എന്നിവരെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

Keywords: News, National, India, New Delhi, Report, China, Army, MP, Social Media, Chinese army abducted 17-year-old boy from Indian territory, claims Arunachal BJP MP

Post a Comment