ലക്നൗ: (www.kvartha.com 13.01.2022) കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി നല്‍കിയില്ലെന്നാരോപിച്ച് ഒമ്പതു വയസുകാരനെ പിതാവ് കഴുത്തുഞെരിച്ചുകൊന്നുവെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാലുവയസുള്ള മകളുടെ മുന്നില്‍ വച്ചാണ് പിതാവ് കൃത്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയില്‍ പിതാവ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ചൊവ്വാഴ്ച വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ മുകേഷിന് ഫോണ്‍ എവിടെയാണ് വച്ചതെന്ന് ഓര്‍മയില്ല. തുടര്‍ന്ന് മൊബൈല്‍ കണ്ടെത്തി തരാന്‍ മകനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്‍പതു വയസുകാരന് ഫോണ്‍ കണ്ടെത്തി നല്‍കാന്‍ സാധിച്ചില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം കടന്നുകളയുകയായിരുന്നു. മുകേഷിന്റെ നാലുവയസുള്ള മകള്‍ ഇതിന് ദൃക്സാക്ഷിയാണെന്നും പൊലീസ് പറയുന്നു.
മദ്യത്തിന് അടിമയായ മുകേഷിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ എട്ടുമാസം മുന്‍പാണ് ഇയാളുടെ ഭാര്യ വീട് വിട്ടുപോയത്. ആറുമക്കളില്‍ നാലുപേരുമായാണ് ഭാര്യ പഞ്ചാബിലേക്ക് പോയത്. തുടര്‍ന്ന് ഒന്‍പത് വയസുകാരനായ മിഥുനും നാലുവയസുള്ള അനുജത്തിയും മുകേഷിനൊപ്പമാണ് താമസിച്ചിരുന്നത്.
കുട്ടിയുടെ മുത്തച്ഛന്റെ പരാതിയില്‍ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Child Found Dead In House, News, Local News, Police, Arrested, Child, Complaint, National.
Post a Comment