Follow KVARTHA on Google news Follow Us!
ad

എല്‍ ഐ സിയേയും നിക്ഷേപകരെയും കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി; 13 ഓളം കേസുകളില്‍ പ്രതിയെന്ന് പൊലീസ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Cheating,Missing,Police,Kerala,
തിരുവനന്തപുരം: (www.kvartha.com 24.01.2022) എല്‍ ഐ സിയേയും നിക്ഷേപകരെയും കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ ഒളിവിലായിരുന്ന  പ്രതിയെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. ഇയാള്‍ 13 ഓളം കേസുകളില്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
പാലാ പൊലീസ് ഡെല്‍ഹിയില്‍ നിന്നും അതീവ നാടകീയമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ളാലം വില്ലേജിലെ 52 കാരനായ കെ പി മോഹന്‍ദാസിനെയാണ് ഡെല്‍ഹിയില്‍ നിന്നും പിടികൂടിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

2008 ല്‍ പാലായിലെ എല്‍ഐസി ഏജെന്റ് ആയിരുന്ന മോഹന്‍ദാസ് എല്‍ഐസി ഇടപാടുകാരില്‍ നിന്നും പണം വാങ്ങി എല്‍ഐസി തവണകള്‍ അടയ്ക്കാതെയും തന്റെ വീടും സ്ഥലവും വില്‍ക്കുവാന്‍ കരാര്‍ എഴുതിയശേഷം കോടികള്‍ മുന്‍കൂറായി വാങ്ങി പണം തട്ടിയെടുത്തതിനും മറ്റുമായി പതിമൂന്നോളം കേസുകളാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത് എന്ന് പൊലീസ് പറയുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന പ്രതി ജാമ്യത്തിലിറങ്ങി കുടുംബത്തോടൊപ്പം ഒളിവില്‍ പോവുകയായിരുന്നു. ഇത്തരത്തിലുള്ള പ്രതികളെ പിടികൂടാനുള്ള കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പാ ഐ പി എസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാ ഡി വൈ എസ് പി ഷാജു ജോസഫ് പുതിയ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

പാലാ എസ് എച് ഒ തോംസണ്‍ കെ പിയുടെ നേതൃത്വത്തില്‍ കോട്ടയം സൈബര്‍ സെലിന്റെ സഹായത്തോടെ പാലാ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ബിജു കെ തോമസ്, എസ് സി പി ഒ ഷെറിന്‍ സ്റ്റീഫന്‍ മാത്യു, സി പി ഒ രഞ്ജിത്ത് സി, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ഡെല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Cheating case; Missing man found 14 years ago, Thiruvananthapuram, News, Cheating, Missing, Police, Kerala


Keywords: Cheating case; Missing man found 14 years ago, Thiruvananthapuram, News, Cheating, Missing, Police, Kerala.

Post a Comment