Follow KVARTHA on Google news Follow Us!
ad

വാട്സ് ആപും ടെലെഗ്രാമും ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന മുന്നറിയിപ്പ്; വര്‍ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പെടുന്ന ജീവനക്കാര്‍ പൂര്‍ണമായും ഇ- ഓഫിസ് അപ്ലികേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ പാടുള്ളൂവെന്ന് മാര്‍ഗനിര്‍ദേശം; കാരണം ഇതാണ്‌!

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Politics,Technology,Government-employees,Protection,National,
ന്യൂഡെല്‍ഹി :(www.kvartha.com 24.01.2022) വാട്സ് ആപും ടെലെഗ്രാമും ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍കാരിന്റെ കര്‍ശന മുന്നറിയിപ്പ്. വര്‍ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പെടുന്ന ജീവനക്കാര്‍ പൂര്‍ണമായും ഇ- ഓഫിസ് അപ്ലികേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ പാടുള്ളൂവെന്ന് കാട്ടി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണ് കേന്ദ്രസര്‍കാര്‍.

Center issues stern warning to employees using WhatsApp and Telegram .. New Rules!, New Delhi, News, Politics, Technology, Government-employees, Protection, National

രാജ്യത്ത് ജോലി സംബന്ധമായതും, സര്‍കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ ആപുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈ ആപുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്നതാണെന്നാണ് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ വാട്‌സ് ആപ്, ടെലിഗ്രാം എന്നിവ സര്‍കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍കാര്‍ പുതിയ മാര്‍ഗ രേഖ പുറത്തിറക്കിയത്.

Keywords: Center issues stern warning to employees using WhatsApp and Telegram .. New Rules!, New Delhi, News, Politics, Technology, Government-employees, Protection, National.

Post a Comment