വിവാദമായതോടെ സിപിഎമിന്റെ തിരുവാതിരക്കളിക്കെതിരെ നടപടി; കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പകര്‍ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ്

 



തിരുവനന്തപുരം: (www.kvartha.com 13.01.2022) സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകര്‍ചവ്യാധി
നിയന്ത്രണ നിയമപ്രകാരമാണ് കേസ്.

ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമിറ്റിയുടെ നേതൃത്വത്തിലായിരുന്നു 502 പേരടങ്ങുന്ന മെഗാ തിരുവാതിര അരങ്ങേറിയത്. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിരക്കളി നടന്നത്. പൊതുപരിപാടിയില്‍ 150 പേരെ പങ്കെടുക്കാവൂവെന്ന നിയന്ത്രണം നിലനില്‍ക്കെയാണ് ഇത്രയധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി അരങ്ങേറിയത്. 

വിവാദമായതോടെ സിപിഎമിന്റെ തിരുവാതിരക്കളിക്കെതിരെ നടപടി; കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പകര്‍ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ്


ഒമിക്രോണ്‍ കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Keywords:  News, Kerala, State, Thiruvananthapuram, CPM, COVID-19, Case, Police, Case against CPM Mega Thiruvathira
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia