ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 22.01.2022) ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ മൂഴിക്കല്‍ സ്വദേശി ശമീര്‍(34) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് മൂഴിക്കല്‍ റൂടിലോടുന്ന റാണിയ ബസിലാണ് സംഭവം.
Aster_MIMS
 
ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി ട്യൂഷന്‍ ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍  ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂളിലേക്ക് പോകേണ്ടതിനാല്‍ അതിരാവിലെയാണ് ട്യൂഷന്‍ ക്ലാസ്. അതിരാവിലെ ആയതിനാല്‍ ബസില്‍ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ബസ് സ്റ്റോപിലായിരുന്നു പെണ്‍കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ബസ് നിര്‍ത്താതെ കല്ലായി റോഡില്‍ നിന്നും മാറി ആനിഹാള്‍ റോഡില്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി.

ബസിന്റെ മുഴുവന്‍ ഷടറുകളും താഴ്ത്തിയിട്ട നിലയിലായതിനാല്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ അഭിഷേക്, എസ് സി പി ഒ മാരായ ജയന്തി, സുധര്‍മന്‍, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബസ് ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Bus driver arrested for molesting minor girl, Kozhikode, News, Local News, Molestation attempt, Minor girls, Arrested, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia