Follow KVARTHA on Google news Follow Us!
ad

ഖത്വറിൽ വൈദ്യുതാഘാതമേറ്റ് മരിച്ച യുവതിക്ക് ജന്മനാടിന്റെ യാത്രാമൊഴി

Burial of woman held, who died of electrocution in Qatar, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നാദാപുരം: (www.kvartha.com 28.01.2022) കഴിഞ്ഞ ദിവസം ഖത്വറിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വാണിമേൽ കോപ്പനാങ്കണ്ടി ചെന്നാട്ട് ലഫ്സിനയുടെ (28) മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കി. വെള്ളിയാഴ്ച രാവിലെ ആറിന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ മൃതദേഹം എട്ടരയോടെ നരിപ്പറ്റ തിനൂരിൽ ഭർതൃ വീട്ടിൽ നാടാകെ പൊഴിച്ച കണ്ണീരിൻ ഇറയത്ത് ഇറക്കിവെച്ചു.
                       
News, Kerala, Thiruvananthapuram, Nadapuram, Qatar, Obituary, Burial of woman held, who died of electrocution in Qatar.

സഹീർ തന്റെ പ്രിയതമക്ക് പിഞ്ചോമനകളായ അദാൻ മുഹമ്മദ് സഹീറിനേയും ഐദ ഖദീജയേയും ഐദിൻ ഉസ്മാനേയും ചേർത്തുപിടിച്ച് അന്ത്യ മുത്തം നൽകി. 10 മിനിറ്റ് അടുത്ത ബന്ധുക്കളെ മുഖം കാണിക്കാൻ വെച്ച മൃതദേഹം മണ്ടോക്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിലേക്കെടുത്തു. നൂറുക്കണക്കിനാളുകൾ പങ്കെടുത്ത മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കി.

വാണിമേൽ ചെന്നാട്ട് കോപ്പനാങ്കണ്ടി സുബൈർ - ഖമർ ലൈല ദമ്പതികളുടെ മകളും ദോഹയിൽ വ്യാപാരിയായ മീത്തലെ പീടികയിൽ സഹീറിന്റെ ഭാര്യയുമായ യുവതി ദോഹയിൽ താമസസ്ഥലത്താണ് മരിച്ചത്. ഹീറ്ററിൽ നിന്നുണ്ടായ വൈദ്യുതി പ്രവാഹമാണ് മരണകാരണം എന്നാണ് വിവരം. കുളിമുറിയിൽ നിന്ന് പുറത്തു വരാൻ വൈകിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പറയുന്നു.

ഖത്വർ കെഎംസിസി ഭാരവാഹികളാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാധ്യമായത്ര വേഗത്തിൽ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്.


Keywords: News, Kerala, Thiruvananthapuram, Nadapuram, Qatar, Obituary, Burial of woman held, who died of electrocution in Qatar.
< !- START disable copy paste -->

Post a Comment