കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; വാര്‍ത്ത കേട്ട നടുക്കത്തില്‍ ബന്ധുക്കളും പാര്‍ടിയും; വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് കുതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
Jan 28, 2022, 15:27 IST
ബെന്‍ഗ്ലൂര്‍: (www.kvartha.com 28.01.2022) കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ബെന്‍ഗ്ലൂറിലെ എംഎസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന സൗന്ദര്യ(30) ആണ് മരിച്ചത്. മൗന്‍ട് കാര്‍മല്‍ കോളജിന് സമീപമുള്ള അപാര്‍ട്‌മെന്റില്‍ ഭര്‍ത്താവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം.
വാര്‍ത്ത കേട്ട് യെദ്യൂരപ്പയുടെ കുടുംബത്തോടൊപ്പം സംസ്ഥാന ബിജെപിയും ഞെട്ടിയിരിക്കുകയാണ്. യെദ്യൂരപ്പയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിവരമറിഞ്ഞ ഉടന്‍ തന്നെ സഹമന്ത്രിമാര്‍ക്കൊപ്പം ആശുപത്രിയിലെത്തി.
ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Keywords: BS Yediyurappa's Granddaughter Soundarya Allegedly Dies by Suicide, CM Bommai Rushes to Hospital, Bangalore, News, Chief Minister, Dead Body, Dead, Obituary, BJP, National, Top-Headlines, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.