ബാഹി ഖാത തെരഞ്ഞെടുക്കാനുള്ള തീരുമാനം ബ്രീഫ്‌കേസ് കൊണ്ടുപോകുന്ന കൊളോനിയൽ സമ്പ്രദായം ഉപേക്ഷിക്കാനുള്ള നീക്കമായി കണക്കാക്കപ്പെട്ടു. കൊളോനിയൽ കാലഘട്ടത്തിന്റെ അവശിഷ്ടമായിരുന്നു 'ബജറ്റ് ബ്രീഫ്കേസ്'. ബ്രിടീഷ് ധനമന്ത്രിമാർ തങ്ങളുടെ ബജറ്റ് അവതരിപ്പിക്കുമ്പോൾ പാർലമെന്റിലേക്ക് കൊണ്ടുപോകുന്ന ഗ്ലാഡ്‌സ്റ്റോൺ ബോക്‌സിന്റെ ഒരു പകർപായിരുന്നു അത്. അടുത്ത വർഷവും ധനമന്ത്രി ഈ രീതി തുടരുകയും ബഹി ഖാത ഉപയോഗിച്ച് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. ഇൻഡ്യ 'ബ്രിടീഷ് ഹാംഗ് ഓവർ' ഒഴിവാക്കേണ്ട സമയമാണിതെന്ന് അവർ പറഞ്ഞിരുന്നു. ബ്രീഫ്‌കേസിനേക്കാൾ എളുപ്പം കൊണ്ടുപോകാൻ ബാഹി ഖാതയാണെന്നും ധനമന്ത്രി സമ്മതിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ വർഷം, ബാഹി ഖാത ഒരു ടാബ്‌ലെറ്റിന് വഴിമാറി. 'ഡിജിറ്റെൽ ഇൻഡ്യ' എന്ന സർകാരിന്റെ പദ്ധതിയുടെ ചുവട് പിടിച്ചാണ് ഈ നീക്കമെന്നായിരുന്നു വിലയിരുത്തൽ. ഇൻഡ്യയുടെ ചരിത്രത്തിൽ ആദ്യമായി പെയ്‌പെർ രഹിത ബജറ്റായിരുന്നു കഴിഞ്ഞ തവണത്തേത്. ഇതുകാരണം ടാബ്‌ലെറ്റിന്റെ ഉപയോഗം ആവശ്യമായി വന്നുവെന്നും ചിലർ വാദിച്ചു. അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് മൊബൈൽ ആപും സർകാർ കഴിഞ്ഞതവണ പുറത്തിറക്കിയിരുന്നു.
ടി ടി കൃഷ്ണമാചാരി ഫയൽ ബാഗുമായി വന്നതൊഴിച്ചാൽ മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാർ പാർലമെന്‍റിൽ എത്തിച്ചിരുന്നത്. അതിൽ നിന്നുള്ള വലിയ മാറ്റമാണ് നിർമല സീതാരാമനിലൂടെ സംഭവിച്ചത്. ഇത്തവണ ധനമന്ത്രി ബജറ്റ് അവതരണത്തിന് എങ്ങനെയെത്തുമെന്നാണ് രാജ്യം കൗതുകപൂർവം ഉറ്റുനോക്കുന്നത്.
Keywords: News, National, New Delhi, Top-Headlines, Budget, Nirmala Seetharaman, Minister, Government, Briefcase To Bahi Khata To Tablet; Journey Of Budget Presentation.
< !- START disable copy paste -->