ശബരിമല ദര്‍ശനം നടത്തി ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗണ്‍; അയ്യനെ കാണാന്‍ താരം എത്തിയത് ഹെലികോപ്‌റ്റെറില്‍


ശബരിമല:(www.kvartha.com 12.01.2022) ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗണ്‍ ശബരിമല ദര്‍ശനം നടത്തി. കൊച്ചിയില്‍ നിന്നും ഹെലികോപ്‌റ്റെര്‍ മാര്‍ഗം രാവിലെ ഒന്‍പത് മണിയോടെ ഇരുമുടി കെട്ടുമേന്തി നിലയ്ക്കലില്‍ എത്തിയ അദ്ദേഹം 11.30 ഓടെ 18-ാം പടി ചവിട്ടി ശബരിമല ദര്‍ശനം നടത്തി. 

തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപാടുകളും പൂര്‍ത്തിയാക്കിയശേഷം ഉച്ച കഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ മലയിറക്കം. ഇത് നാലാം തവണയാണ് അജയ് ദേവ്ഗണ്‍ സന്നിധാനത്ത് എത്തുന്നത്.
 
News, Kerala, State, Sabarimala, Sabarimala Temple, Bollywood, Cine Actor, Entertainment, Bollywood Actor Ajay Devgan Visited Sabarimala Temple


രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, സഞ്ജയ്മാ ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവടി എന്നിവയാണ് അജയ്യുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് സിനിമകളുടെയും റിലീസ് മാറ്റിവച്ചു.

Keywords: News, Kerala, State, Sabarimala, Sabarimala Temple, Bollywood, Cine Actor, Entertainment, Bollywood Actor Ajay Devgan Visited Sabarimala Temple

Post a Comment

Previous Post Next Post