Follow KVARTHA on Google news Follow Us!
ad

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു; നോവെല്‍ വിഭാഗത്തിൽ ഇബ്രാഹിം ചെര്‍ക്കളയ്ക്ക് അംഗീകാരം

Bharatheeyam Award for Talents in various fields announced#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൽപറ്റ: (www.kvartha.com 23.01.2022) വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ, പരിസ്ഥിതി മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഇബ്രാഹിം ചെര്‍ക്കള, മധു തൃപ്പെരുന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ് ഊരത്ത് എന്നിവരാണ് ഇത്തവണത്തെ പുരസ്കാര ജേതാക്കള്‍.

  
Wayanadu, Kerala, News, Book, Top-Headlines, Award, Ibrahim Cherkala, Madhu Thripperunthura, Beena Binil, Madhu Alappad, Srijesh Oorathu, Writer, Secretary, President, Congress, Kozhikode, Kannur, Thrissur, Alappuzha, Bharatheeyam Award for Talents in various fields announced.





ഇബ്രാഹിം ചെര്‍ക്കളയുടെ വിഷചുഴിയിലെ സ്വര്‍ണമീനുകള്‍ (നോവെല്‍), മധു തൃപ്പെരുന്തുറയുടെ മായമ്മ (കഥ), ബീന ബിനിലിന്റെ യാത്ര, മധു ആലപ്പടമ്പിന്റെ രാത്രി വണ്ടി (കവിത) എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ ഇടപെടലുകള്‍ പരിഗണിച്ചാണ് ശ്രീജേഷ് ഊരത്തിന് പ്രത്യേക പുരസ്കാരം നൽകുന്നത്.

15 ഓളം പുസ്തകങ്ങളുടെ രചയിതാവായ ഇബ്രാഹിം ചെർക്കള നേരത്തെ ദുബൈ പ്രവാസി ബുക് ട്രസ്റ്റ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. കാസർകോട് ചെങ്കള സ്വദേശിയാണ്. ഫ്രീലാന്‍സ് ജേര്‍നലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ മധു തൃപ്പെരുന്തുറ വിദ്യാഭ്യാസ വകുപ്പിന്റെ മുണ്ടശ്ശേരി പുരസ്കാരം ഉള്‍പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആറോളം പുസ്തകങ്ങളുടെ രചയിതാവാണ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ്.

യുവ എഴുത്തുകാരികളില്‍ ശ്രദ്ധേയായ ബീന ബിനില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ്. അഞ്ച് പുസ്തകങ്ങളുടെ രചയിതാവായ ഇവര്‍ കേരള വര്‍മ്മ കോളജില്‍ സംസ്കൃതവിഭാഗം അധ്യാപികയാണ്.
ഏഴോളം പുസ്തകങ്ങളുടെ രചയിതാവായ മധു ആലപ്പടമ്പിന് വൈലോപ്പള്ളി പുരസ്കാരമുള്‍പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏറ്റുകുടുക്ക സ്വദേശിയാണ്.

ശ്രീജേഷ് ഊരത്ത് പരിസ്ഥിതി മേഖലയില്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഗ്രീന്‍ ലീഫ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പൊതുരംഗത്ത് ശ്രദ്ധ നേടിയത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയാണ്. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരങ്ങൾ മാര്‍ച് അവസാനവാരം കല്‍പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സെക്രടറി എ എസ് അജീഷ് എന്നിവര്‍ അറിയിച്ചു.


Keywords: Wayanadu, Kerala, News, Book, Top-Headlines, Award, Ibrahim Cherkala, Madhu Thripperunthura, Beena Binil, Madhu Alappad, Srijesh Oorathu, Writer, Secretary, President, Congress, Kozhikode, Kannur, Thrissur, Alappuzha, Bharatheeyam Award for Talents in various fields announced.
< !- START disable copy paste -->

Post a Comment