Follow KVARTHA on Google news Follow Us!
ad

പൊലീസിന്റെ മദ്യ പരിശോധനയില്‍ വ്യത്യസ്ത പ്രതിഷേധവുമായി സ്വീഡിഷ് പൗരന്‍; ബില്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ കൈവശമുണ്ടായിരുന്ന 2 ഫുള്‍ ബോടില്‍ റോഡിലൊഴുക്കി കളഞ്ഞു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Police,Liquor,Criticism,Social Media,Kerala,New Year,
തിരുവനന്തപുരം: (www.kvartha.com 01.01.2022) പൊലീസിന്റെ മദ്യ പരിശോധനയില്‍ വ്യത്യസ്ത പ്രതിഷേധവുമായി സ്വീഡിഷ് പൗരന്‍. മദ്യം വാങ്ങിയതിന്റെ ബില്‍ കാണിക്കാന്‍ പറഞ്ഞപ്പോഴാണ് കൈവശമുണ്ടായിരുന്ന രണ്ടു ഫുള്‍ ബോടില്‍ മദ്യം റോഡിലൊഴുക്കി കളഞ്ഞത്.

Asked to produce bills by police, Swedish tourist empties liquor bottles on road side at Kerala beach, Thiruvananthapuram, News, Police, Liquor, Criticism, Social Media, Kerala, New Year.

കോവളത്ത് ന്യൂ ഇയറിന് തലേദിവസമാണ് സംഭവം. സ്വീഡിഷ് സ്വദേശി സ്റ്റീവാണ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം റോഡിന് സമീപം ഒഴിച്ച് കളഞ്ഞ് തന്റെ പ്രതിഷേധം അറിയിച്ചത്. ന്യൂ ഇയറിന് മിന്നിക്കാന്‍ മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് സ്‌കൂടെറില്‍ വരികയായിരുന്നു സ്റ്റീവ്. ഇതിനിടെയാണ് പൊലീസ് തടയുന്നത്.

പരിശോധനില്‍ സ്റ്റീവിന്റെ സ്‌കൂടെറില്‍നിന്ന് മൂന്ന് ഫുള്‍ ബോടില്‍ മദ്യം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ സ്റ്റീവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബിവറേജില്‍ നിന്ന് ബില്‍ വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് അതിലെ മദ്യം പുറത്ത് കളയുകയായിരുന്നു.

കുപ്പിയടക്കം വലിച്ചെറിയാനാണ് പൊലീസ് സ്റ്റീവിനോട് നിര്‍ദേശിച്ചത്. എന്നാല്‍, കുപ്പി കളയാതെ മദ്യം മാത്രം ഒഴിച്ചു കളയുകയായിരുന്നു. ഇതിനിടെ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് കണ്ടപ്പോള്‍ ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്ന് പൊലീസ് പറഞ്ഞു.

മദ്യം പൊട്ടിച്ച് കളഞ്ഞെങ്കിലും പ്ലാസ്റ്റിക് കുപ്പി ബാഗില്‍ സൂക്ഷിച്ച് സ്റ്റീവ് തന്റെ പൗരബോധം പ്രകടിപ്പിച്ചു. നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബിലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.

പൊലീസിനോട് ഒരു പരാതിയുമില്ലെന്ന് സ്റ്റീവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ഒരു തമാശ. രണ്ട് ഫുള്‍ പോയിക്കിട്ടിയതില്‍ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും സ്റ്റീവ് പറഞ്ഞു. സംഭവം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. വിനോദ സഞ്ചാരികളോട് ഔചിത്യമില്ലാതെ പെരുമാറിയ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

 

 Keywords: Asked to produce bills by police, Swedish tourist empties liquor bottles on road side at Kerala beach, Thiruvananthapuram, News, Police, Liquor, Criticism, Social Media, Kerala, New Year.

Post a Comment