ബെംഗ്‌ളൂറു: (www.kvartha.com 01.01.2022) യാത്രക്കാര്‍ നിറഞ്ഞ എസ്‌യുവി കാര്‍ പല്ലുകൊണ്ട് കടിച്ചുവലിച്ച് കടുവ. കര്‍ണാടകയിലെ ബാനെര്‍ഘട്ട ദേശീയ പാര്‍കിലാണ് സംഭവം. കര്‍ണാടക രെജിസ്ട്രഷനിലുള്ള വിനോദസഞ്ചാരികളുണ്ടായിരുന്ന ടാക്‌സി കാറാണ് കടുവ പിന്നിലേക്ക് കടിച്ച് വലിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡില്‍ കുടുങ്ങിയ വാഹനത്തിന്റെ പിന്നിലാണ് കടുവ കടിച്ച് പിടിച്ചിരിക്കുന്നത്. ഏറെ നേരം പിന്നില്‍ കടിച്ച് പിടിച്ചതിന് ശേഷം വാഹനം പിന്നിലേക്ക് കടിച്ച് വലിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാരെയും വീഡിയോയില്‍ കാണാം. ഇതിനിടെ കടുവയുടെ വലിയുടെ ശക്തിയില്‍ വാഹനം പിറകിലോട്ട് നീങ്ങുന്നതും കാണാം. വാഹനത്തിന്റെ ഗ്ലാസുകളില്‍ ഇരുമ്പ് ഗാര്‍ഡുകളും നല്‍കിയിരിക്കുന്നത് കാണാം.
അതേസമയം സൈലോയുടെ ബാറ്ററി കേടായതിനാല്‍ വാഹനത്തിന് ചുറ്റും ധാരാളം കടുവകള്‍ ഉള്ളതിനാല്‍ വാഹനത്തിലുള്ളവര്‍ക്ക് പുറത്തിറങ്ങാനും വാഹനം തള്ളാനും കഴിഞ്ഞില്ല. ഇതുമൂലം സൈലോ റോഡിന് നടുവില്‍ കുടുങ്ങുകയായിരുന്നു എന്നാണ് റിപോര്‍ടുകള്‍. കൗതുകത്താല്‍ കാട്ടില്‍ നിന്ന് പുറത്തിറങ്ങിയ കടുവകള്‍ വാഹനവുമായി കളിക്കാന്‍ തുടങ്ങുകയായിരുന്നു. ഒടുവില്‍ ബന്നാര്‍ഘട്ട നാഷനല്‍ പാര്‍കിലെ രക്ഷാപ്രവര്‍ത്തകര്‍ സൈലോയെ സംഭവസ്ഥലത്ത് നിന്നും സുരക്ഷിതമായി നീക്കി.
ഇപ്പോഴിതാ ഈ വീഡിയോ രസകരമായ തലക്കെട്ടോടെ പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര. കടുവ കടിച്ച് ചവയ്ക്കുന്ന ആ വാഹനം മഹീന്ദ്രയുടെ സൈലോ ആണെന്നാണ് മനസിലാക്കുന്നതെന്നും അതിനാല്‍ തന്നെ അവന്‍ അത് ചവച്ചതില്‍ തനിക്ക് അതിശയം തോന്നുന്നില്ലെന്നും മഹീന്ദ്രയുടെ വാഹനങ്ങള്‍ രുചികരമാണെന്ന് തന്നെപ്പോലെ അവനും അറിയാമെന്നുമാണ് ആനന്ദ് മഹീന്ദ്ര വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.
Keywords: News, National, India, Bangalore, Video, Vehicles, Social Media, Tiger, Animals, Anand Mahindra shares video of tiger pulling SUVGoing around #Signal like wildfire. Apparently on the Ooty to Mysore Road near Theppakadu. Well, that car is a Xylo, so I guess I’m not surprised he’s chewing on it. He probably shares my view that Mahindra cars are Deeeliciousss. 😊 pic.twitter.com/A2w7162oVU
— anand mahindra (@anandmahindra) December 30, 2021