കന്നിയംഗത്തിന് അഖിലേഷ് യാദവ് തിരഞ്ഞെടുത്തത് യാദവ് കുടുംബത്തിന്റെ തട്ടകമായ കര്‍ഹാല്‍ മണ്ഡലം; റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അമ്മാവന്റെ അനുഗ്രഹം

 


ലക്‌നൗ: (www.kvartha.com 22.01.2022) ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ കന്നിയംഗത്തിന് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിരഞ്ഞെടുത്തത് യാദവ് കുടുംബത്തിന്റെ തട്ടകമായ മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലം. 

അഖിലേഷ് യാദവിന്റെ അമ്മാവനും രാജ്യസഭാ എംപിയുമായ രാം ഗോപാല്‍ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. കര്‍ഹാലില്‍ നിന്നും മരുമകന്‍ റെകോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്നിയംഗത്തിന് അഖിലേഷ് യാദവ് തിരഞ്ഞെടുത്തത് യാദവ് കുടുംബത്തിന്റെ തട്ടകമായ കര്‍ഹാല്‍ മണ്ഡലം; റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അമ്മാവന്റെ അനുഗ്രഹം

ഫെബ്രുവരി 20നാണ് ഇവിടെ തെരഞ്ഞെടുപ്പ്. 1993 മുതല്‍ കര്‍ഹാല്‍ മണ്ഡലം സമാജ്വാദി പാര്‍ടിയുടെ തട്ടകമാണ്. അഖിലേഷ് യാദവിന്റെ പിതാവ് മുലായം സിങ് യാദവിനെ അഞ്ച് തവണ ലോക്‌സഭയില്‍ എത്തിച്ചത് മെയിന്‍പുരിയാണ്. 2002ല്‍ മണ്ഡലം ബിജെപി കൈയടക്കിയെങ്കിലും 2007ല്‍ എസ്പി മണ്ഡലം തിരിച്ചുപിടിച്ചു. നിലവില്‍ ശോഭരന്‍ യാദവ് ആണ് കര്‍ഹാല്‍ ഭരിക്കുന്നത്. യാദവ കുടുംബത്തിന്റെ ഗ്രാമമായ സൈഫായിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായാണ് കര്‍ഹാല്‍.

മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണിത്. യുപിയില്‍ ഏഴുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 ന് തുടങ്ങി മാര്‍ച്ച് ഏഴിന് അവസാനിക്കും. മാര്‍ച്ച് 10 നാണ് ഫലപ്രഖ്യാപനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ അര്‍ബനില്‍ നിന്നാണ് ജനവിധി തേടുന്നത്. ആസാദ് സമാജ് വാദി പാര്‍ടി നേതാവായ ചന്ദ്രശേഖര്‍ ആസാദ് യോഗിക്കെതിരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:  Akhilesh Yadav To Contest From Family Stronghold Karhal Seat In Mainpuri, Assembly Election, News, Loksabha, Akhilesh Yadav, Chief Minister, Politics, Trending, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia