Follow KVARTHA on Google news Follow Us!
ad

'എന്റെ ഹെലികോപ്‌റ്റെര്‍ മാത്രം ഒരു കാരണവുമില്ലാതെ അരമണിക്കൂര്‍ പിടിച്ചിട്ടു, അതേസമയം ബിജെപി നേതാവിന് അനുമതി നല്‍കി'; ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്

Akhilesh Yadav Says Chopper Delay From Delhi To UP Was 'Conspiracy'#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 28.01.2022) സമാജ് വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവിന്റെ ഹെലികോപ്‌റ്റെര്‍ ഡെല്‍ഹിയില്‍ നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ വൈകിയ സംഭവത്തില്‍ നേതാവ് തന്നെ എതിര്‍പുമായി രംഗത്തെത്തി. ഹെലികോപ്‌റ്റെര്‍ പുറപ്പെടാന്‍ വൈകിയതില്‍ ഗൂഢാലോചനയെന്ന് അദ്ദേഹം ആരോപിച്ചു.

'എന്റെ ഹെലികോപ്‌റ്റെര്‍ ഒരു കാരണവുമില്ലാതെ അവര്‍ അരമണിക്കൂര്‍ പിടിച്ചിട്ടു. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിന്റെ ഹെലികോപ്‌റ്റെറിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയാണ്. അവരുടെ നിരാശയുടെ തെളിവാണ് ഈ സംഭവം'- അഖിലേഷ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

News, National, India, New Delhi, Allegation, Politics, Election, Assembly Election, BJP, Helicopter, Akhilesh Yadav Says Chopper Delay From Delhi To UP Was 'Conspiracy'


വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഏകദേശം അരമണിക്കൂര്‍ നേരം ഹെലികോപ്‌റ്റെര്‍ പിടിച്ചിട്ടത്. ട്വീറ്റിന് പിന്നാലെ ഹെലികോപ്‌റ്റെറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും അഖിലേഷ് ട്വീറ്റ് ചെയ്തു. 

എന്നാല്‍ സംഭവത്തില്‍ ബിജെപി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 10 നാണ് യുപി തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച് 10ന് ഫലം അറിയും. 

Keywords: News, National, India, New Delhi, Allegation, Politics, Election, Assembly Election, BJP, Helicopter, Akhilesh Yadav Says Chopper Delay From Delhi To UP Was 'Conspiracy'

Post a Comment