ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ 48 കാരിയെ സമര പന്തലില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സമീപം ഉറങ്ങിയ മറ്റൊരു സ്ത്രീയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jan 3, 2022, 11:53 IST
ആഗ്ര: (www.kvartha.com 03.01.2022) ഗ്രാമത്തിലേക്ക് റോഡും അഴുക്കുചാലും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ 48 കാരിയെ സമര പന്തലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാണി ദേവിയാണ് കഴിഞ്ഞ ദിവസം സമരസ്ഥലത്ത് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച സമരപ്പന്തലില്‍ ഉറങ്ങിയ റാണി ദേവി ഞായറാഴ്ച രാവിലെ എണീറ്റില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞു.
അജീജ്പുര സിരോലി ഗ്രാമത്തിലെ ധനോലിയിലാണ് റാണി ദേവിയുടെ വീട്. ഇവിടേക് റോഡുകളോ കൃത്യമായ അഴുക്കുചാലുകളോ ഇല്ല. തുടര്‍ന്നാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ഇവര്‍ സമരത്തിനിറങ്ങിയത്.
റാണിക്ക് സമീപം ഉറങ്ങിയ മറ്റൊരു സ്ത്രീയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാല്‍പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വികാസ് നഗറിലാണ് റാണിയും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ 81 ദിവസമായി സമരം തുടങ്ങിയിട്ട്. റോഡിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി എല്ലാ വാതിലുകളും മുട്ടി പരാജയപ്പെട്ടതോടെയാണ് ഗ്രാമീണര്‍ സമരത്തിനിറങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.