Follow KVARTHA on Google news Follow Us!
ad

കയ്യില്‍ സിഗരറ്റുമായി മാസായി സുരേഷ് ഗോപി; 'പാപ്പന്‍' ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

Actor Suresh Gopi Movie Paappan First Look Poster Out#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 17.01.2022) സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പന്‍'. ഇപ്പോഴിതാ പാപ്പന്റെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗോകുല്‍ സുരേഷ്, സുരേഷ് ഗോപി അടക്കമുള്ള നിരവധി താരങ്ങള്‍ പോസ്റ്റെര്‍ പങ്കുവച്ചിട്ടുണ്ട്. 

കയ്യില്‍ സിഗരറ്റുമായി മാസായി നില്‍ക്കുന്ന സുരേഷ് ഗോപിയെയാണ് ചിത്രത്തില്‍ കാണുന്നത്. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റെറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മോഷന്‍ പോസ്റ്റെര്‍ ഒരു മില്യണിലധികം കാഴ്ച്ചക്കാരായതിന് നന്ദി അറിയിച്ചാണ് ഫസ്റ്റ് ലുക് പോസ്റ്റെര്‍ താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

News, Kerala, State, Kochi, Entertainment, Cinema, Cine Actor, Suresh Gopi, Facebook, Facebook Post, Business, Actor Suresh Gopi Movie Paappan First Look Poster Out


'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13ന് ആരംഭിച്ചിരുന്നു. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ക്രൈം ത്രിലെര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

 

Keywords: News, Kerala, State, Kochi, Entertainment, Cinema, Cine Actor, Suresh Gopi, Facebook, Facebook Post, Business, Actor Suresh Gopi Movie Paappan First Look Poster Out

Post a Comment