2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ ഒരു വിഐപിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയത് എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതില്‍ പൊലീസ് സംശയിച്ചിരുന്നത് നാല് പേരെയായിരുന്നു. ഇവരില്‍ ചിലരുടെ ചിത്രങ്ങള്‍ പൊലീസ് ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ കാണിച്ചിരുന്നെങ്കിലും അവരല്ലെന്ന് അദ്ദേഹം മൊഴിനല്‍കുകയായിരുന്നു.
തുടര്‍ന്നാണ് കോട്ടയം സ്വദേശിയായ വിഐപിയിലേക്ക് പൊലീസിന്റെ സംശയങ്ങള്‍ എത്തിയത്. പ്രവാസി മലയാളിയായ ഇയാള്‍ക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് അറിയുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള ഇയാളെയാണ് പൊലീസ് ഈ ഘട്ടത്തില്‍ സംശയിക്കുന്നത്. വിഐപിയുടെ ശബ്ദസാംപിളടക്കം ബാലചന്ദ്രകുമാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടായേക്കും. ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നതായാണ് വിവരം.