Follow KVARTHA on Google news Follow Us!
ad

മുന്‍ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചു

1970 Asian Games bronze medal winning football great Subhas Bhowmick dies aged 73 in Kolkata#ദേശീയവാര്‍ത്തകള്‍ #ന്യൂ സ്റൂം #ഇന്നത്തെവാർത്തകൾ

കൊല്‍കത്ത: (www.kvartha.com 22.01.2022) മുന്‍ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചു. 73 വയസായിരുന്നു. ശനിയാഴ്ച കൊല്‍കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എക്ബാല്‍പുരിലെ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു.

News, National, India, Kolkata, Football, Football Player, Sports, Death, 1970 Asian Games bronze medal winning football great Subhas Bhowmick dies aged 73 in Kolkata


1970-ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു. 1979-ല്‍ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലകനെന്ന നിലയിലും പേരെടുത്തു. 2003-ല്‍ ഈസ്റ്റ് ബെന്‍ഗാളിനെ ആസിയാന്‍ കിരീട നേട്ടത്തിലെത്തിച്ചു. 

പേരുകേട്ട സ്‌ട്രൈകറായിരുന്നു. ചര്‍ചില്‍ ബ്രദേഴ്‌സിന്റെ ടെക്‌നികല്‍ ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
Keywords: News, National, India, Kolkata, Football, Football Player, Sports, Death, 1970 Asian Games bronze medal winning football great Subhas Bhowmick dies aged 73 in Kolkata

Post a Comment