ടൂഷന്‍ ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ പട്ടാപകല്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി

കോഴിക്കോട്: (www.kvartha.com 01.12.2021) ടൂഷന്‍ ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ പെണ്‍കുട്ടിക്ക് നേരെ പട്ടാപകല്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി. കോഴിക്കോട് നഗരത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തില്‍ പാളയം സ്വദേശി ബിജുവിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

Youth arrested for molestation attempt

വിദ്യാര്‍ഥിനി രാവിലെ ടൂഷന്‍ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. ബഹളം വച്ചതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ വിദ്യാര്‍ഥിനി പിന്തുടര്‍ന്ന് ഷര്‍ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. വിവരമറിഞ്ഞ് പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: Youth arrested for molestation attempt, Kozhikode, News, Police, Custody, Student, Kerala.

Post a Comment

Previous Post Next Post