യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്; 'സംഭവം വാക്കുതർക്കത്തിനിടെ'

 


കണ്ണൂർ: (www.kvartha.com 23.12.2021) യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. മാട്ടൂൽ സൗത് കടപ്പുറത്ത് വീട്ടിൽ കെ ഹിശാം (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മാടൂല്‍ സൗത് ഫിഷര്‍മെന്‍ കോളനിക്ക് സമീപത്താണ് സംഭവം നടന്നത്. ഉടന്‍തന്നെ ഹിശാമിനെ പരിയാരത്തുള്ള കണ്ണൂർ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹിശാമിന്റെ സുഹൃത്ത് മാട്ടൂല്‍ സൗതിലെ ശകീബിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
                      
യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്; 'സംഭവം വാക്കുതർക്കത്തിനിടെ'

വാക്കുതർക്കത്തിനിടെ മറ്റൊരു യുവാവ് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇയാൾക്കായി പൊലീസിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമല്ലെന്നാണ് സൂചന. സംഭവമറിഞ്ഞ് പഴയങ്ങാടി സിഐ എം ഇ രാജഗോപാൽ, എസ്ഐ കെ ഷാജു എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


പഴയങ്ങാടിയിലെ പരേതനായ കെ ഇ കുഞ്ഞഹ് മദ് – ഹലീമ ദമ്പതികളുടെ മകനാണ് ഹിശാം.
സഹോദരങ്ങൾ: ഹാരിസ്, അനീസ്, അഹ്‌മദ്‌, മുത്വലിബ്, അഫ്നാൻ, ഹാശിർ.


Keywords:  News, Kerala, Kannur, Crime, Top-Headlines, Trending, Man, Killed, Medical College, Police, Case, Investigates, Young man killed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia