'വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വടേഷന്‍'; ശ്രമം പാളുകയും പിടിക്കപ്പെടുമെന്നാവുകയും ചെയ്തതോടെ 21 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ്

 


കുമളി: (www.kvartha.com 13.12.2021) വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വടേഷന്‍ നല്‍കിയെന്ന് ആരോപിക്കുന്ന യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. തമിഴ്നാട് തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 

'വിവാഹം കഴിഞ്ഞ് 22-ാം നാള്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വടേഷന്‍'; ശ്രമം പാളുകയും പിടിക്കപ്പെടുമെന്നാവുകയും ചെയ്തതോടെ 21 കാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസ്

കമ്പം സ്വദേശിനി ഭുവനേശ്വരി (21)യെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)മുമായുള്ള ഭുവനേശ്വരിയുടെ വിവാഹം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

പൊലീസില്‍ ജോലിയില്‍ ചേരാന്‍ പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു ഗൗതമുമായുള്ള ഭുവനേശ്വരിയുടെ വിവാഹം. എന്നാല്‍ വിവാഹത്തോടെ തനിക്ക് ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് 22-ാം നാള്‍ ക്വടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭുവനേശ്വരി തീരുമാനിച്ചതെന്ന് ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ ക്വടേഷന്‍ സംഘം മൊഴി നല്‍കി.

ഇതിനായി മുമ്പേ പരിചയമുണ്ടായിരുന്ന നിരഞ്ജന്‍ എന്ന ആന്റണിയെ ഭുവനേശ്വരി സമീപിച്ചു. മൂന്നുപവന്റെ നെക്ലസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്‍കി പദ്ധതി തയാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്‌കൂടെറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂടെര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്‌കൂടെറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടു. ഇതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വടേഷന്‍ സംഘം സ്‌കൂടെറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇതിനു പിന്നാലെ ഗൗതം പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി.

കമ്പം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്വടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണം പൊലീസ് കണ്ടെത്തി. അതിനിടെ ക്വടേഷന്‍ സംഘത്തിലെ അംഗവും ഈ കേസിലെ പ്രധാന പ്രതിയുമായ ജെറ്റ്ലിക്കു വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords:  Woman Found Dead In House, Kumali, News, Local News, Hang Self, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia