Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നശേഷം കാണാനില്ലെന്ന് കാട്ടി പരാതി; സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thrissur,Police,Murder case,Arrested,Local News,Kerala,
തൃശൂര്‍: (www.kvartha.com 19.12.2021) ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നശേഷം കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബെന്‍ഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
                      
Woman arrested on Murder Case, Thrissur, Police, Murder case, Arrested, Local News, Kerala.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ യുവതി കുഴിച്ചിടുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. രേഷ്മ കുറ്റം സമ്മതിച്ചതായും കൊലപാതകം നടത്താന്‍ സഹായിച്ചയാള്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Woman arrested on Murder Case, Thrissur, Police, Murder case, Arrested, Local News, Kerala.

Post a Comment