Follow KVARTHA on Google news Follow Us!
ad

'റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ'; മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍; മാപ്പ് പറയണമെന്ന് വനിതാ കമിഷന്‍

With Crude Hema Malini Analogy, Maharashtra Minister Joins Hall Of Shame#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 20.12.2021) തന്റെ മണ്ഡലത്തിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാണെന്ന പ്രസംഗം സമൂഹമാധ്യമത്തില്‍ വൈറലായതോടെ ശിവസേന മന്ത്രി വിവാദത്തില്‍. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ബോധ്വാഡ് നഗര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെയാണ് ജലവിതരണ മന്ത്രി മന്ത്രി ഗുലാബ്രാവു പാട്ടീലിന്റെ വിവാദപരാമര്‍ശം. 

ഗുലാബ്രാവു പാട്ടീലിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമിഷന്‍ മന്ത്രിയോടു വിശദീകരണം തേടുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

News, National, India, Mumbai, Minister, Controversial Statements, Apology, Social Media, With Crude Hema Malini Analogy, Maharashtra Minister Joins Hall Of Shame


മന്ത്രി ഗുലാബ്രാവു പാട്ടീല്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നു മഹാരാഷ്ട്ര വനിതാ കമിഷന്‍ അധ്യക്ഷ രുപാലി ചകങ്കര്‍ പറഞ്ഞു. മുന്‍പ് മൂന്നുതവണ നടന്ന കാര്യം നാലാമത് ഒരു പ്രാവശ്യം കൂടി സംഭവിക്കുന്നത് തീര്‍ച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

News, National, India, Mumbai, Minister, Controversial Statements, Apology, Social Media, With Crude Hema Malini Analogy, Maharashtra Minister Joins Hall Of Shame


പ്രസംഗത്തിനിടെ, തന്റെ നിയോജകമണ്ഡലം സന്ദര്‍ശിച്ച് റോഡുകള്‍ എത്ര മികച്ചതാണെന്ന് കാണാന്‍ പാട്ടീല്‍ ആവശ്യപ്പെട്ടു. '30 വര്‍ഷമായി എംഎല്‍എയായവര്‍ എന്റെ മണ്ഡലത്തില്‍ വന്നു റോഡുകള്‍ കാണണം. അതു ഹേമമാലിനിയുടെ കവിളുകള്‍ പോലെയല്ലെങ്കില്‍ ഞാന്‍ രാജിവയ്ക്കും.' ഗുലാബ്രാവു പാട്ടീല്‍ പറഞ്ഞു.

Keywords: News, National, India, Mumbai, Minister, Controversial Statements, Apology, Social Media, With Crude Hema Malini Analogy, Maharashtra Minister Joins Hall Of Shame

Post a Comment