അജോ കുറ്റിക്കന്‍
കമ്പം: (www.kvartha.com 23.12.2021) ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് അടക്കമുള്ള പക്ഷികളുമായി വരുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി തമിഴ്‌നാട് . തമിഴ്നാട്-കേരള അതിര്‍ത്തിയായ തേനി ജില്ലയിലെ ബോഡിമെട്, കുമളി, കമ്പംമെട് ചെക് പോസ്റ്റുകളില്‍ പക്ഷിപ്പനി നിരീക്ഷണ കാംപുകള്‍ ആരംഭിക്കാന്‍ തേനി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ സുബയ്യ പാണ്ഡ്യന്‍ ഉത്തരവിട്ടു.
ഇതനുസരിച്ച് കമ്പംമെട് ചെക് പോസ്റ്റില്‍ പക്ഷിപ്പനി പ്രതിരോധ കാംപ് പ്രവര്‍ത്തനം തുടങ്ങി. പുതുപ്പെട്ടി വെറ്ററിനറി ആശുപത്രിയിലെ മെഡികല്‍ ഓഫിസര്‍ ഡോ.കാമേഷ് കണ്ണന്റെ നേതൃത്വത്തിലാണ് ചെകുപോസ്റ്റില്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് താറാവുകള്‍ ഉള്‍പെടെയുള്ള പക്ഷികളുമായി വരുന്ന വാഹനങ്ങള്‍ പരിശോധിച്ച് തിരിച്ചയക്കുകയാണ്.
എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കമ്പംമെട് വഴി കേരളത്തിലേക്ക് ബ്രോയിലര്‍ കോഴികളെയും മുട്ടകളും കന്നുകാലികളെയും കയറ്റുന്ന വാഹനങ്ങള്‍ തടസമില്ലാതെ കടന്നുപോകുന്നുണ്ട്. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിക്കാത്തതിനാലാണ് ഇവ കേരളത്തിലേക്ക് അയക്കുന്നതെന്ന് മൃഗഡോക്ടര്‍ ഡോ.കാമേഷ് പറഞ്ഞു. അതേസമയം, കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പക്ഷികളുമായി വരുന്ന വാഹനങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
Keywords: With the confirmation of bird flu in Alappuzha, Tamil Nadu has imposed strict restrictions on the entry of birds, including ducks, Chennai, News, Bird Flu, Alappuzha, Hospital, National.
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ് അടക്കമുള്ള പക്ഷികളുമായി തമിഴ്‌നാട്ടിലേക്ക് വരുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി തമിഴ്‌നാട്
#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,
chennai,News,Bird Flu,Alappuzha,hospital,National,