SWISS-TOWER 24/07/2023

സുരക്ഷിതമായ കുടിവെള്ളം തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന സ്മാര്‍ട് പമ്പിംഗ് സ്റ്റേഷനുകള്‍ക്കായി ഹാകത്തണ്‍ സംഘടിപ്പിക്കാനൊരുങ്ങി വാടെര്‍ അതോറിറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 31.12.2021) സുരക്ഷിതമായ കുടിവെള്ളം തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു നിര്‍മിക്കുന്ന സ്മാര്‍ട് പമ്പിംഗ് സ്റ്റേഷനുകള്‍ വ്യാപകമാക്കാന്‍ ബിരുദധാരികള്‍ക്കും എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്കുമായി വാടെര്‍ അതോറിറ്റി ഹാകത്തോണ്‍ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാവര്‍ക്കും തടസരഹിതമായി കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

പമ്പ്, മോടര്‍ എന്നിവയുടെ സുരക്ഷ ഉള്‍പെടെ, അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വിദൂരമായി നിയന്ത്രിക്കാന്‍ കഴിയുന്ന പമ്പുകളുടെ ഓടമേഷനായി ചെലവു കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പിക്കാം. 

സുരക്ഷിതമായ കുടിവെള്ളം തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന സ്മാര്‍ട് പമ്പിംഗ് സ്റ്റേഷനുകള്‍ക്കായി ഹാകത്തണ്‍ സംഘടിപ്പിക്കാനൊരുങ്ങി വാടെര്‍ അതോറിറ്റി


തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രവര്‍ത്തനമാതൃക നിര്‍മിക്കുന്നതിനുള്ള ധനസഹായവും നല്‍കും. കൂടാതെ ആദ്യ മൂന്നു വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് അവാര്‍ഡും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്ത സെര്‍ടിഫികറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www(dot)kwa(dot)kerala(dot)gov(dot)in സന്ദര്‍ശിക്കുക.

Keywords:  Water Authority is preparing to organize a hackathon for smart pumping stations being built with the aim of making safe drinking water available without interruption, Thiruvananthapuram, News, Drinking Water, Students, Engineering Student, Technology, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia