ഷോപിന്റെ ഇന്‍സ്റ്റാഗ്രാം പേജായ 'ദി ഗ്രീനോബാര്‍' ല്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൈകിള്‍ ഓടിക്കുന്നതിനിടയില്‍ ഒരു സാധനവും പുറന്തള്ളാതെ വളരെ രുചികരമായാണ് ജൂസ് തയാറാക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ജൂസ് ബാര്‍ ഷോപാണ് ഇത്.
ഒരാള്‍ വളരെ ആരോഗ്യകപരവും രസകരവുമായ രീതിയില്‍ ജൂസ് തയാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നത്
വീഡിയോയില്‍, കാണാം. മോഹിത് കേശവാനി എന്നയാള്‍ സ്വന്തമായി പഴച്ചാര്‍ ഉണ്ടാക്കാന്‍ ബ്ലെന്‍ഡര്‍ ഘടിപ്പിച്ച സൈകിളില്‍ ഇരിക്കുകയും, സൈകിള്‍ ചവിട്ടുമ്പോള്‍, ബ്ലെന്‍ഡറിനകത്തുള്ള തണ്ണിമത്തന്‍ ബ്ലെന്‍ഡ് ചെയ്ത് ജൂസ് തയാറാകുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ബ്ലെന്‍ഡ് ചെയ്യുന്നതുവഴി ഒന്നും പാഴാകാന്‍ അനുവദിക്കുന്നില്ല എന്നതും അതിലടങ്ങിയിരിക്കുന്ന എല്ലാ കലോറിയും ശരിയായ അളവില്‍ ലഭിക്കുകയും ചെയ്യും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ജൂസ് തയാറാക്കുന്ന വീഡിയോയ്ക്ക് 10 ദശലക്ഷത്തിലധികം വൂവേഴ്‌സും(viewers) 375 k ലൈകുകളും ലഭിച്ചു.
പോസ്റ്റിന്റെ അടിക്കുറിപ്പ്;
'@mohitkeswani1909 സന്ദര്‍ശിച്ചതിനും പുഞ്ചിരിയോടെ ആ തണ്ണിമത്തന്‍ ജ്യൂസ് ഉണ്ടാക്കിയതിനും നന്ദി.'