Follow KVARTHA on Google news Follow Us!
ad

'ലക്ഷങ്ങള്‍ ചെലവഴിച്ച് മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിന് പകരം പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വാളും ആയുധങ്ങളും വാങ്ങാന്‍ ആഹ്വാനം ചെയ്ത്' സാധ്വി സരസ്വതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Udupi,News,Religion,Politics,VHP,National,
ഉഡുപ്പി: (www.kvartha.com 13.12.2021)  പശുക്കളെ സംരക്ഷിക്കാന്‍ വാളുകള്‍ കയ്യില്‍ കരുതണമെന്ന് വിശ്വഹിന്ദു പരിഷത് (വി എച് പി) നേതാവ് സാധ്വി സരസ്വതി. ഉഡുപ്പിയില്‍ വി എച് പി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ലക്ഷങ്ങള്‍ ചെലവഴിച്ച് മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിന് പകരം പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വാളും ആയുധങ്ങളും വാങ്ങണമെന്നും സാധ്വി സരസ്വതി ആഹ്വാനം ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

VHP leader Sadhvi Saraswati urges people to carry swords to protect cows, Udupi, News, Religion, Politics, VHP, National

സാധ്വിയുടെ പ്രസംഗം ഇങ്ങനെ:

'ഗോഹത്യയില്‍ നിന്ന് ഗോ മാതാവിനെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. ഞാന്‍ ജനിച്ചത് ഗോശാലയില്‍ ആണ്. ഗോഹത്യ തടയേണ്ടത് എന്റെ കടമയാണ്. ജനിച്ചതു മുതല്‍ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് രാമന് ക്ഷേത്രം പണിയുക, മറ്റൊന്ന് ഇന്‍ഡ്യയില്‍ ഗോഹത്യ അവസാനിപ്പിക്കുക.

ചില ദേശവിരുദ്ധര്‍ ടിപു സുല്‍ത്താനെ പുകഴ്ത്തുന്നു. അവര്‍ക്കെതിരേ നമ്മള്‍ പ്രതിഷേധിക്കണം. ഗോവധത്തിനും മതപരിവര്‍ത്തനത്തിനും ലൗ ജിഹാദിനുമെതിരെ സര്‍കാര്‍ ശക്തമായ നിയമം കൊണ്ടുവരണം' എന്നും പ്രസംഗത്തില്‍ സാധ്വി പറയുന്നു.

Keywords: VHP leader Sadhvi Saraswati urges people to carry swords to protect cows, Udupi, News, Religion, Politics, VHP, National.


Post a Comment