Follow KVARTHA on Google news Follow Us!
ad

'23 വര്‍ഷങ്ങളോളം നീണ്ട ബൃഹത്തായ കരിയര്‍ മതിയാക്കുന്നു'; ഇന്‍ഡ്യന്‍ ക്രികെറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിരമിച്ചു

Veteran spinner Harbhajan Singh retires from all forms of cricket Harbhajan Singh #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 24.12.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് താരം ഹര്‍ഭജന്‍ സിംഗ് ക്രികെറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റെര്‍ ഹാന്‍ഡിലിലൂടെയാണ് 23 വര്‍ഷങ്ങളോളം നീണ്ട ബൃഹത്തായ കരിയര്‍ മതിയാക്കുന്നതായി ഇന്‍ഡ്യയിലെ എക്കാലത്തെയും മികച്ച ഓഫ് സ്പിനെര്‍ അറിയിച്ചത്. 

41 വയസുകാരനായ താരം 2016 ലാണ് ഇന്‍ഡ്യക്കായി അവസാനം കളിച്ചത്. പിന്നീട് ഐപിഎലില്‍ ഹര്‍ഭജന്‍ സജീവമായിരുന്നു. ഐപിഎല്‍ മത്സരങ്ങളിലും ഇനി താരം കളിക്കില്ല. 

1998ല്‍ ഇന്‍ഡ്യക്കായി അരങ്ങേറിയ താരമാണ് ഹര്‍ഭജന്‍ സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങള്‍ അക്കൊല്ലം തന്നെ നടന്നു. 2006ല്‍ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വികെറ്റുകളാണ് താരത്തിനുള്ളത്. 

News, National, India, New Delhi, Sports, Cricket, Player, IPL, Harbhajan Singh, Veteran spinner Harbhajan Singh retires from all forms of cricket Harbhajan Singh


ഭേദപ്പെട്ട ലോവെര്‍ ഓര്‍ഡെര്‍ ബാറ്റെര്‍ കൂടിയായ ഹര്‍ഭജന്‍ ഒന്‍പത് ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും സഹിതം ടെസ്റ്റില്‍ 2224 റണ്‍സും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളില്‍ നിന്ന് 269 വികെറ്റുകളും 28 ടി-20കളില്‍ നിന്ന് 25 വികെറ്റും അദ്ദേഹം സ്വന്തമാക്കി. 

മുംബൈ ഇന്‍ഡ്യന്‍സ്, ചെന്നൈ സൂപെര്‍ കിംഗ്‌സ്, കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഐപിഎല്‍ ടീമുകളിലും കളിച്ച താരം 163 മത്സരങ്ങളില്‍ നിന്ന് 150 വികെറ്റുകളാണ് നേടിയത്.

Keywords: News, National, India, New Delhi, Sports, Cricket, Player, IPL, Harbhajan Singh, Veteran spinner Harbhajan Singh retires from all forms of cricket Harbhajan Singh 

Post a Comment