Follow KVARTHA on Google news Follow Us!
ad

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ചത് മീന്‍പിടുത്തക്കാരെയെന്ന് വിഡി സതീശന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Fishermen,Inauguration,Kerala,
തിരുവനന്തപുരം: (www.kvartha.com 16.12.2021) കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചത് തീരദേശത്തുള്ള മീന്‍പിടുത്തക്കാരെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ ആരംഭിച്ച ദ്വിദിന കാംപ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

VD Satheesan says fishermen are most affected by climate change, Thiruvananthapuram, News, Politics, Fishermen, Inauguration, Kerala

കടല്‍ ഇരമ്പിക്കയറി വലിയ തോതില്‍ തീരശോഷണം സംഭവിക്കുകയാണ്. ഒരു സീസണില്‍ തെക്കുനിന്ന് വടക്കോട്ട് തിരകള്‍ മണ്ണിനെ കൊണ്ടുപോകുകയും അടുത്ത സീസണില്‍ അതു തിരിച്ചുവരികയും ചെയ്യും. എന്നാല്‍ മനുഷ്യന്റെ ഇടപെടല്‍ മൂലം ഈ പ്രക്രിയക്ക് താളം തെറ്റി. കാലാവസ്ഥാ വ്യതിയാനം കാര്‍ബണ്‍ നിര്‍ഗമനം മൂലമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ കോര്‍പറേറ്റുകള്‍ കോടികള്‍ മുടക്കി പ്രചാരണം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു.

മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്ന് മനുഷ്യന്റെ ആയുസ് 40 വര്‍ഷമായിരുന്നത് 80 ആയി. എന്നാല്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും നാനോ ടെക്നോളിജിയും റോബോടും മറ്റും സംയോജിപ്പിച്ചുള്ള ചികിത്സാരീതി നടപ്പാക്കുമ്പോള്‍ മനുഷ്യായുസ് 160 വരെ നീളുന്ന കാലഘട്ടം വിദൂരമല്ലെന്നും സതീശന്‍ പറഞ്ഞു.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ് രാജ്യം കണ്ട ഏറ്റവും ശാസ്ത്രാവബോധമുള്ള ഭരണാധികാരിയെന്നും സതീശന്‍ പറഞ്ഞു. ഐഐടി, ഐഐഎം, ഐഐഎസ്സി, ബാബ ആണവ ഗവേഷണ കേന്ദ്രം, യുജിസി തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹം കെട്ടിപ്പെടുത്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ശാസ്ത്രാവബോധം പുരോഗമന ചിന്തയുടെ അടയാളമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ശാസ്ത്രവേദി വര്‍കിംഗ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം, ജനറല്‍ സെക്രടെറി ടിയു രാധാകൃഷ്ണന്‍, ട്രഷറര്‍ വി പ്രതാപചന്ദ്രന്‍, ജെ എസ് അടൂര്‍, ഡിആര്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

വെള്ളിയാഴ്ച ഒരു മണിക്കു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമാപന പ്രസംഗം നടത്തും. ഡോ. വി ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.

Keywords: VD Satheesan says fishermen are most affected by climate change, Thiruvananthapuram, News, Politics, Fishermen, Inauguration, Kerala.

Post a Comment