Follow KVARTHA on Google news Follow Us!
ad

എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദരനെ: കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്; പിടി തോമസിന്റെ വേര്‍പാടില്‍ പ്രതിപക്ഷ നേതാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Congress,Obituary,Dead Body,Kerala,
തിരുവനന്തപുരം: (www.kvartha.com 22.12.2021) കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്.... എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. പി ടി തോമസിന്റെ വേര്‍പാടിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി.... എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി ടിയുടേതെന്നും സതീശന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ എന്നിവ ഞാന്‍ ഉള്‍പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപോര്‍ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പിടി. 

V D Satheesan condoles on death of PT Thomas, Thiruvananthapuram, News, Congress, Obituary, Dead Body, Kerala


പിടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി... വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല... പ്രണാമം....

Keywords: V D Satheesan condoles on death of PT Thomas, Thiruvananthapuram, News, Congress, Obituary, Dead Body, Kerala.

Post a Comment