Follow KVARTHA on Google news Follow Us!
ad

വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായയില്‍ ലഹരി കലര്‍ത്തി നല്‍കിയശേഷം വധു പണവും സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങിയതായി പരാതി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Eloped,News,Local News,Police,Complaint,Marriage,National,
ഫിറോസാബാദ്: (www.kvartha.com 22.12.2021) വിവാഹത്തലേന്ന് വീട്ടിലെത്തിയവര്‍ക്കെല്ലാം ചായയില്‍ ലഹരി കലര്‍ത്തി നല്‍കിയശേഷം വധു പണവും സ്വര്‍ണവുമായി കാമുകനൊപ്പം മുങ്ങിയതായി പരാതി. ഉത്തരപ്രദേശിലെ ഫിറോസാബാദിലാണ് സംഭവമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 
UP Bride Intoxicates Family, Elopes With Boyfriend A Day Before Marriage, Eloped, News, Local News, Police, Complaint, Marriage, National.


ലഹരി നല്‍കിയ ചായ കഴിച്ചതോടെ വീട്ടിലുണ്ടായിരുന്നവരെല്ലാം ബോധരഹിതരായി. ഈ അവസരം മുതലെടുത്ത് വധു കടന്നുകളുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. വധു മുങ്ങിയതോടെ വിവാഹം മുടങ്ങാതിരിക്കാന്‍ അനുജത്തിയെ കൊണ്ട് ചേട്ടത്തിക്ക് പറഞ്ഞുവച്ച ചെറുക്കനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായും റിപോര്‍ടില്‍ പറയുന്നു.

ലഹരി കലര്‍ന്ന ചായ കഴിച്ചവരില്‍ ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരലക്ഷം രൂപവിലമതിക്കുന്ന ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Keywords: UP Bride Intoxicates Family, Elopes With Boyfriend A Day Before Marriage, Eloped, News, Local News, Police, Complaint, Marriage, National.

Post a Comment