കേരളത്തില്‍ ഫുഡ് പാര്‍ക് തുടങ്ങുമെന്ന് മുഖ്യമന്ത്രിക്ക് യു എ ഇ മന്ത്രിയുടെ ഉറപ്പ്

 


തിരുവനന്തപുരം: (www.kvartha.com 16.12.2021) കേരളത്തില്‍ ബൃഹത്തായ ഫുഡ് പാര്‍ക് തുടങ്ങുമെന്ന് യു എ ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹ് മദ് അല്‍ സെയൂദി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

യുഎഇ സര്‍കാര്‍ ഇന്‍ഡ്യയില്‍ മൂന്ന് ഫുഡ് പാര്‍കുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അതിലൊന്ന് കേരളത്തില്‍ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഡോ. താനി അഹമ്മദ് അക്കാര്യം അനുകൂല തീരുമാനം അറിയിക്കുകയും വിശാദാംശങ്ങള്‍ ടെക്‌നികല്‍ ടീമുമായി ചര്‍ചചെയ്യുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

കേരളത്തില്‍ ഫുഡ് പാര്‍ക് തുടങ്ങുമെന്ന് മുഖ്യമന്ത്രിക്ക് യു എ ഇ മന്ത്രിയുടെ ഉറപ്പ്

ലൈഫ് പദ്ധതിയില്‍ ദുബൈ റെഡ് ക്രസന്റുമായി ചേര്‍ന്നുള്ള ഭവന സമുച്ചയ നിര്‍മാണത്തിന്റെ കാര്യവും ചര്‍ച ചെയ്തു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ. താനി അഹ് മദ് വ്യക്തമാക്കി.

ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ യു എ ഇ ഗവണ്‍മെന്റിനു വേണ്ടി ഡോ. താനി അഹ് മദ് ക്ഷണിച്ചു. 2022 ഫെബ്രുവരിയില്‍ എക്‌സ്‌പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

ഇന്‍ഡ്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ് മദ് അബ്ദുല്‍ റഹ് മാന്‍ അല്‍ ബനയും ലുലുഗ്രൂപ് ചെയര്‍മാന്‍ ഡോ. എം എ യൂസുഫലിയും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്ത് ലുലുഗ്രൂപിന്റെ മാള്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു യു എ ഇ മന്ത്രിയും അംബാസഡറും.

Keywords:  UAE Minister assures CM that food park will be set up in Kerala, Thiruvananthapuram, News, Food, Chief Minister, Meeting, M.A.Yusafali, Minister, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia