യുഎഇയിലെ ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ മാജിദ് അൽ ഫുതൈം അന്തരിച്ചു; വിടവാങ്ങിയത് ഗള്‍ഫിലെ കാരിഫോര്‍ റീടെയില്‍ ശൃംഖലകളുടെ ഉടമ

 


ദുബൈ: (www.kvartha.com 17.12.2021) യുഎഇയിലെ ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ മാജിദ് അൽ ഫുതൈം അന്തരിച്ചു. അല്‍ ഫുതൈം ഗ്രൂപ് തലവനായിരുന്നു. ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്‌സ്, ഗള്‍ഫിലെ കാരിഫോര്‍ റീടെയില്‍ ശൃംഖല തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
                          
യുഎഇയിലെ ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ മാജിദ് അൽ ഫുതൈം അന്തരിച്ചു; വിടവാങ്ങിയത് ഗള്‍ഫിലെ കാരിഫോര്‍ റീടെയില്‍ ശൃംഖലകളുടെ ഉടമ

13 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അൽ ഫുതൈം ഗ്രൂപ് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രികയിലും ഷോപിംഗ് മാളുകൾ, റീടെയിൽ, വിനോദ സ്ഥാപനങ്ങൾ എന്നിവ നടത്തുന്നു. 300 ലധികം കാരിഫോർ സൂപെർമാർകെറ്റുകളും ഹൈപർമാർകെറ്റുകളും ഫുതൈം ഗ്രൂപിനുണ്ട്. ഫോർബ്‌സിന്റെ 2021 ലെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 അറബികളുടെ പട്ടികയിൽ 3.6 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മാജിദ് അൽ ഫുതൈമും ഇടം നേടിയിരുന്നു.

1930-കളിൽ ദുബൈയിലെ ഒരു ബിസിനസ് അധിഷ്‌ഠിത കുടുംബത്തിലാണ് മാജിദ് ജനിച്ചത്. 1992 ലാണ് അൽ ഫുതൈം ഗ്രൂപ് സ്ഥാപിച്ചത്. ഒരു ബാങ്ക് ക്ലർക് എന്ന നിലയിൽ നിന്നാണ് വലിയ ബിസിനസ് സാമ്രാജ്യം അദ്ദേഹം പടുത്തുയർത്തിയത്.

മാജിദ് അൽ ഫുതൈമിന്റെ നിര്യാണത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അനുശോചിച്ചു. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളില്‍ ഒരാളും പൗരപ്രമുഖനുമായിരുന്നു മാജിദ് അല്‍ ഫുതൈമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.


Keywords:  News, Gulf, UAE, Dubai, Top-Headlines, Obituary, Business Man, Africa, Country, Majid Al Futtaim, UAE businessman Majid Al Futtaim passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia