Follow KVARTHA on Google news Follow Us!
ad

കാറില്‍നിന്നും വീണ 2 വയസുകാരന് ദാരുണാന്ത്യം; അപകടം വാഹനം പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്നപ്പോള്‍

Two year old boy dies after falling from Car in Wayanad#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വയനാട്: (www.kvartha.com 13.12.2021) കാറില്‍നിന്നും വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന്‍ സ്വാതിക് ആണ് മരിച്ചത്. അപകടത്തില്‍ രഞ്ജിത്തിന്റെ മൂത്ത മകനും കൈക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറക്കുകയയും കുട്ടികള്‍ പുറത്തേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

News, Kerala, State, Wayanad, Accident, Accidental Death, Vehicles, Child, Injured, Hospital, Dead Body, Two year old boy dies after falling from Car in Wayanad

കുട്ടികളെ മാനന്തവാടിയിലെ വയനാട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു. സ്വാതികിന്റെ മൃതദേഹം മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: News, Kerala, State, Wayanad, Accident, Accidental Death, Vehicles, Child, Injured, Hospital, Dead Body, Two year old boy dies after falling from Car in Wayanad

Post a Comment