Follow KVARTHA on Google news Follow Us!
ad

തലസ്ഥാനത്ത് ബൈകില്‍ വെട്ടുകത്തിയുമായെത്തിയ യുവാക്കള്‍ അടിച്ചുതകര്‍ത്തത് പത്തോളം വാഹനങ്ങളെന്ന് പൊലീസ്; വഴിയാത്രക്കാര്‍ക്കും പരിക്ക്, ഒരാള്‍ കസ്റ്റഡിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Police,Custody,attack,Vehicles,Kerala,
തിരുവനന്തപുരം:  (www.kvartha.com 20.12.2021) തലസ്ഥാനത്ത് ബൈകില്‍ വെട്ടുകത്തിയുമായെത്തിയ യുവാക്കള്‍ അടിച്ചുതകര്‍ത്തത് പത്തോളം വാഹനങ്ങളെന്ന് പൊലീസ്. സംഭവത്തില്‍ വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. അക്രമികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാലരാമപുരത്ത് റസല്‍പുരം എരുത്താവൂര്‍ പ്രദേശത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം.

ബൈകിലെത്തിയ രണ്ട് യുവാക്കളാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ലഹരിക്കടിമകളാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വഴിയരികില്‍ പാര്‍ക് ചെയിതിരുന്ന ലോറികള്‍, കാറുകള്‍, ബൈകുകള്‍ എന്നിവ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒന്‍പത് ലോറികള്‍ മൂന്ന് കാറുകള്‍ നാല് ബൈകുകള്‍ എന്നിവയാണ് തകര്‍ത്തത്. കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഷീബ കുമാരി എന്നിവര്‍ക്കാണ് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മിഥുന്‍ എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍കൊപ്പമുണ്ടായിരുന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Two men with weapons destroyed vehicles parked on road, Thiruvananthapuram, News, Police, Custody, Attack, Vehicles, Kerala


Keywords: Two men with weapons destroyed vehicles parked on road, Thiruvananthapuram, News, Police, Custody, Attack, Vehicles, Kerala.

Post a Comment