എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നേരായ ചികിത്സകള്‍ ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് രണ്ട് കുട്ടികളുടെ മരണം. വര്‍ഷങ്ങളായി വിളിച്ച് ചേര്‍ക്കാത്ത റമഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിലാണ്. ആരോഗ്യ മന്ത്രി ഉള്‍പെടെയുള്ളവര്‍ മുഖം തിരിക്കുകയാണെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ബാധിതര്‍ക്കും മറ്റു അസുഖ ബധിതര്‍ക്കും മതിയായ ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രി ഇവിടെയില്ലെന്നും സമരക്കാര്‍ പറഞ്ഞു.
സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ മന്ത്രി സഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതുവഴി 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് സഹായം ലഭിക്കുക. മുന്‍ വര്‍ഷങ്ങളിലും ഈ ധനസഹായം അനുവദിച്ചിരുന്നു.
Keywords: Kasaragod, Kerala, News, Death, Endosulfan, Treatment, Protest, Protesters, Karnataka, Hospital, Top-Headlines, Health Minister, Two endosulfan victims died.