Follow KVARTHA on Google news Follow Us!
ad

3 വിവാഹം കഴിച്ചെങ്കിലും കുട്ടികളില്ല; ഒടുവില്‍ 13കാരിയെ വിവാഹം കഴിച്ചു, ഗര്‍ഭിണിയായെന്ന പരാതിയില്‍ സര്‍കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Pregnant Woman,Minor wedding,Police,Arrested,National,
ചെന്നൈ: (www.kvartha.com 13.12.2021) മൂന്നു വിവാഹം കഴിച്ചെങ്കിലും കുട്ടികളില്ല, ഒടുവില്‍ 13കാരിയെ വിവാഹം കഴിച്ചു, ഗര്‍ഭിണിയുമായെന്ന പരാതിയില്‍  സര്‍കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറത്തറിഞ്ഞത്.

Three married but no children; Government employee arrested for making fourth 13-year-old pregnant, Chennai, News, Pregnant Woman, Minor wedding, Police, Arrested, National

സംഭവത്തില്‍ ജയംകൊണ്ടം ബസ് ഡിപോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്‍ രാധാകൃഷ്ണന്‍ (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള്‍ വുമന്‍ പൊലീസ് അറസ്റ്റുചെയ്തു. വിവാഹത്തിന് കൂട്ടുനിന്ന രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന്‍ വിവാഹം ഉറപ്പിച്ചു.

സ്‌കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹവും നടത്തി. വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു.

സമിതി പ്രാഥമികാന്വേഷണം നടത്തിയശേഷം പൊലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിയിലായവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Keywords: Three married but no children; Government employee arrested for making fourth 13-year-old pregnant, Chennai, News, Pregnant Woman, Minor wedding, Police, Arrested, National.

Post a Comment