SWISS-TOWER 24/07/2023

ഗോവയില്‍ വാഹനാപകടം; 3 മലയാളികള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് ഗുരുതരപരിക്ക്

 



ഗോവ: (www.kvartha.com 31.12.2021) ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കായംകുളം ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു.

ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്. 
Aster mims 04/11/2022

ഗോവയില്‍ വാഹനാപകടം; 3 മലയാളികള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് ഗുരുതരപരിക്ക്


അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ഗോവ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.

Keywords:  News, National, India, Goa, Accidental Death, Death, Accident, Hospital, Injured, Kerala, Malayalees, Three Kerala natives dies in car accident at Goa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia