ശബരിമല: (www.kvartha.com 25.12.2021) തങ്കഅങ്കിയണിഞ്ഞു ശബരിമലയില്‍ അയ്യപ്പനു ദീപാരാധന. പമ്പയില്‍ നിന്നു ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തിയപ്പോള്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും നേതൃത്വത്തില്‍ തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി. തുടര്‍ന്ന് 6.35ന് ആയിരുന്നു ദീപാരാധന.
മണ്ഡലകാല തീര്‍ഥാടനത്തിനു സമാപനം കുറിച്ച് ഞായറാഴ്ചയാണു സന്നിധാനത്ത് മണ്ഡലപൂജ. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചുമണിക്ക് നട വീണ്ടും തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല. 31 മുതല്‍ ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം.
ജനുവരി 11ന് ആണ് എരുമേലി പേട്ടതുള്ളല്‍. അന്നു രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെടും. 14ന് വൈകിട്ടു സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും 14ന് വൈകിട്ട് 6.30ന് നടക്കും.
Keywords: 'Thanka Anki' reaches Sabarimala Temple, Sabarimala, Sabarimala Temple, Shabarimala Pilgrims, Religion, Kerala.