Follow KVARTHA on Google news Follow Us!
ad

തട്ടിപ്പ് ആപുകൾക്കെതിരെ ടെലികോം കമ്പനികളുടെയും മുന്നറിയിപ്പ്; പണവും മാനവും പോകും

Telecom companies warn against fraudulent apps #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 30.12.2021) തട്ടിപ്പ് ആപുകൾക്കെതിരെ ടെലികോം കമ്പനികളുടെയും മുന്നറിയിപ്പ് വീണ്ടും. ഇതുസംബന്ധിച്ച് ബി എസ് എൻ എൽ ഉൾപെടെയുള്ള സേവന ദാതാക്കൾ എസ് എം എസ് അയച്ചുവരുന്നു. പണവും മാനവും പോകുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ബി എസ് എൻ എൽ ഉൾപെടെയുള്ള ടെലികോം കമ്പനികൾ മുന്നറിയിപ്പ് നൽകുന്നത്. പെട്ടെന്ന് ഉയർന്ന റിടേൻ /ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ പണം സമ്പാദിക്കുന്ന ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും നിക്ഷേപിക്കുന്നതും ഒഴിവാക്കണമെന്നാണ് ഉപഭോക്താക്കൾക്ക് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നത്.
< !- START disable copy paste -->
News, Cochin, Ernakulam, BSNL, Video, Friend, Kerala, Police, Online, Facebook, Facebook Post, COVID-19, Telecom companies warn against fraudulent apps.

വീഡിയോ കോളിനിടെ അപരിചിതനോ സുഹൃത്തോ നടത്തുന്ന അധാർമികമോ അസഭ്യമോ ആയ അഭ്യർഥനകൾ സ്വീകരിക്കരുതെന്നും ബ്ലാക് മെയിലിംഗ്/ഭീഷണി എന്നിവയ്‌ക്കായി വീഡിയോ റെകോർഡ് ചെയ്‌തേക്കാമെന്നും ബി എസ് എൻ എൽ സന്ദേശത്തിൽ പറയുന്നു. മൊബൈൽ ആപ് വഴി വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ നേരത്തെ തന്നെ കേരള പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരം സംഘങ്ങൾ ഇടയ്ക്ക് നിർജീവമായിരുന്നുവെങ്കിലും വീണ്ടും തലപൊക്കിയിരിക്കുകയാണ്. ഓൺലൈൻ ലിങ്ക് വഴിയും മറ്റും ഓൺലൈൻ തട്ടിപ്പ് രംഗത്തെ വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ തട്ടിപ്പ് സംഘങ്ങൾ സജീവമാണ്.

കോവിഡിനെ തുടർന്ന് ഉണ്ടായ തൊഴിൽ നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും പലരെയും എളുപ്പത്തിൽ ലോൺ കിട്ടുന്ന, ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ വീഴ്ത്തുന്നു. ഇതിനെതിരെ പൊലീസിൻ്റെ ഫേസ്ബുക് പോസ്റ്റുകളും ശ്രദ്ധേയമായിരുന്നു.

'ആപ്' ആപിലാക്കാ'തിരിക്കാൻ, ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളാണ് കേരള പൊലീസ് മുന്നോട്ട് വെക്കുന്നത്.

പ്ലേ സ്റ്റോർ വഴിയും അല്ലാതെ ഓൺലൈൻ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും റിസേർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ എൻ ബി എഫ് സി (നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി, Non-Banking Financial Company) ലൈസൻസ് ഇല്ലാത്തവയാണ്.

ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20 ശതമാനം മുതൽ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും, 10 - 25 ശതമാനം വരെയുള്ള പ്രോസസിംഗ് ചാർജുമാണ് ഈടാക്കുന്നത്.

ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും പകർപ് മാത്രമേ വായ്പ തുക അകൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂവെന്നതാണ് രസകരം.

ഇ എം ഐ മുടങ്ങിയാൽ ഇവരുടെ ഭീഷണി തുടങ്ങുകയും ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൻ പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസേജ് അയച്ചും വിളിച്ചു ശല്യം ചെയ്യുകയും ചെയ്ത് വരുന്നു.

വായ്പ്പാ തിരിച്ചടവ് വീഴ്ചക്ക് ഒന്ന് മുതൽ മൂന്ന് ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ തട്ടിപ്പ് രീതിയാണ്. തട്ടിപ്പിനിരയാവുന്നവർ ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഒന്നും ശ്രദ്ധിക്കാതെ വായ്പ ആപുകാർ ആവശ്യപ്പെടുന്ന അനുവാദങ്ങൾ എല്ലാം നൽകുകയും ചെയ്യുന്നു.

ഇതുവഴി സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നുവെന്നതും ആരും ചിന്തിക്കില്ല. സാധാരണ ഇ-സാക്ഷര ഇല്ലാത്തതും ഡിജിറ്റൽ നിരക്ഷരത മുതലെടുത്തും തട്ടിപ്പ് നടത്തി വരുന്നു. ഓൺലൈൻ വായ്പ തട്ടിപ്പ് സംഘങ്ങളുടെ കെണിയി'ൽപ്പെടാതെ നോക്കുക എന്നതാണ് പ്രധാനം.

വീഡിയോ കോൾ വിളിച്ച് നഗ്നത റെകോർഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളും സജീവമാണ്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും പലരും ഇത്തരം കെണിയിൽ വീഴുന്ന സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള അറിയിപ്പുകളുമായി ടെലികോം കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്.


Keywords: News, Cochin, Ernakulam, BSNL, Video, Friend, Kerala, Police, Online, Facebook, Facebook Post, COVID-19, Telecom companies warn against fraudulent apps.

Post a Comment