Follow KVARTHA on Google news Follow Us!
ad

കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഭാര്യ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Hyderabad,News,Police,Arrested,Crime,Criminal Case,National,
ഹൈദരാബാദ്: (www.kvartha.com 24.12.2021) കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഭാര്യ. ഇതിനിടയില്‍ ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്തു. തെലങ്കാനയിലെ അറ്റപുരില്‍ കഴിഞ്ഞദിവസമാണ് സംഭവം. മുളകുപൊടി എറിഞ്ഞ സംഭവത്തില്‍ ഭാര്യയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഷമീം പര്‍വീണ്‍ എന്ന യുവതിയാണ് ഭര്‍ത്താവ് വസിമിനെ രക്ഷപ്പെടുത്താനായി അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞത്. 2019 ല്‍ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ പ്രതിയാണ് ഇവരുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു.
 
Telangana: Woman attacks cops with Chilli powder to help murder accused husband escape, Hyderabad, News, Police, Arrested, Crime, Criminal Case, National


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഉത്തരാഖണ്ഡ് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന യുവാവും ഭാര്യയും ഹൈദരാബാദിലെ അറ്റപുരില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് സ്പെഷല്‍ ടാസ്‌ക് ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

പൊലീസുകാരെ കണ്ട ഉടന്‍ ഷമീം പര്‍വീണ്‍ ഇവര്‍ക്ക് നേരെ മുളക് പൊടി എറിയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ ശ്രമം നടത്തി. ഈ ബഹളത്തിനിടയില്‍ ഭര്‍ത്താവ് വസീം സമര്‍ഥമായി രക്ഷപ്പെടുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

Keywords: Telangana: Woman attacks cops with Chilli powder to help murder accused husband escape, Hyderabad, News, Police, Arrested, Crime, Criminal Case, National.

Post a Comment