Follow KVARTHA on Google news Follow Us!
ad

പരിമിത സാഹചര്യങ്ങളിലുള്ള ക്രികെറ്റ് പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള ആദ്യ പടിയായി സ്വന്തം ഗ്രാമത്തില്‍ ക്രികെറ്റ് മൈതാനമൊരുക്കി നടരാജന്‍; തന്റെ ഏറ്റവും വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമെന്ന് താരം

T Natarajan Announces Setting Up of 'Natarajan Cricket Ground' in his Village#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com 17.12.2021) സ്വന്തം ഗ്രാമത്തില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ ക്രികെറ്റ് മൈതാനം ഒരുക്കിയിരിക്കുകയാണ് പേസര്‍ തങ്കരശു നടരാജന്‍. 'നടരാജന്‍ ക്രികെറ്റ് ഗ്രൗന്‍ഡ്' എന്നാണ് ഈ മൈതാനത്തിന് പേര് നല്‍കിയിരിക്കുന്നത്. പരിമിത സാഹചര്യങ്ങളിലുള്ള ക്രികെറ്റ് പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള ആദ്യ പടിയെന്ന നിലയിലാണ് ഇത്തരമൊരു സ്റ്റേഡിയം സൃഷ്ടിച്ചതെന്നാണ് നടരാജന്‍ പറയുന്നത്.

തന്റെ ഏറ്റവും വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിതെന്നാണ് നടരാജന്‍ പറഞ്ഞത്. മൈതാനത്തിന്റെ ചിത്രം ഉള്‍പെടെ സ്വന്തം ട്വിറ്റെര്‍ അകൗണ്ടിലൂടെയാണ് താരം പുതിയ മൈതാനത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.

2020 ഡിസംബറില്‍ ഇന്‍ഡ്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ഈ വര്‍ഷം ഡിസംബറില്‍ നാട്ടില്‍ ക്രികെറ്റ് മൈതാനം ഒരുക്കിയിരിക്കുകയാണ്. 

News, National, India, Chennai, Tamilnadu, Sports, Player, Cricket, T Natarajan Announces Setting Up of 'Natarajan Cricket Ground' in his Village


ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഇടം കയ്യനായ നടരാജന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ഐപിഎലിലേക്കെത്തിയ താരം തുടര്‍ച്ചയായി യോര്‍കര്‍ എറിയാനുള്ള മികവിലൂടെയാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്.

അരങ്ങേറിയ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്റെ മികവ് ലോകത്തിന് മുന്നില്‍ കാണിച്ചു കൊടുക്കാന്‍ നടരാജനായെങ്കിലും പരിക്കേറ്റതോടെ ഏറെ നാളുകളായി ടീമിന് പുറത്താണ്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ച് ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. 

30കാരനായ നടരാജന്‍ ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വികെറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വികെറ്റും നാല് ടി20യില്‍ നിന്ന് ഏഴ് വികെറ്റുമാണ് നേടിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം അരങ്ങേറിയത്. ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറുന്ന ആദ്യത്തെ ഇന്‍ഡ്യന്‍ താരം കൂടിയാണ് നടരാജന്‍.

Keywords: News, National, India, Chennai, Tamilnadu, Sports, Player, Cricket, T Natarajan Announces Setting Up of 'Natarajan Cricket Ground' in his Village

Post a Comment