Follow KVARTHA on Google news Follow Us!
ad

ക്ലാസ് കഴിഞ്ഞ് മടങ്ങവെ നിയന്ത്രണംവിട്ട സൈകിളില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സഹപാഠിക്ക് പരിക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Local News,Accidental Death,hospital,Treatment,Student,Kerala,
പേരാവൂര്‍: (www.kvartha.com 20.12.2021) ക്ലാസ് കഴിഞ്ഞ് മടങ്ങവെ നിയന്ത്രണംവിട്ട സൈകിളില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊളക്കാട് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും, നിടുംപുറംചാല്‍ പീലിക്കുഴി വീട്ടില്‍ പി ജെ റജി - അംബിക ദമ്പതികളുടെ മകനുമായ അലന്‍ ജോയി മാത്യുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി അനല്‍ മോന്‍ അജിക്ക് പരിക്കേറ്റു.

Alan Joy Mathew

സ്‌കൂള്‍ വിട്ടശേഷം കൈയ്ക്ക് പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന സഹപാഠിയെ കാണാന്‍ പോകുന്നതിനിടെ കൊളക്കാട് സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. സൈകിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികള്‍ തന്നെ പേരാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലന്‍ മരിച്ചു.

Keywords: Student died in Cycle accident, Kannur, News, Local News, Accidental Death, Hospital, Treatment, Student, Kerala.

Post a Comment