Follow KVARTHA on Google news Follow Us!
ad

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു; മഹാരാഷ്ട്രയില്‍ ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന് വിലക്ക്, ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Stop wrapping food items in newspaper: FDA to vendors#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com 24.12.2021) ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിലക്കേര്‍പെടുത്തി. ന്യൂസ് പേപെറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാവുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറില്‍ പൊതിഞ്ഞ് നല്‍കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. 

News, National, India, Maharashtra, Mumbai, Food, Stop wrapping food items in newspaper: FDA to vendors


2016ല്‍ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ് പേപെറില്‍ പൊതിഞ്ഞ് നല്‍കരുതെന്ന നിര്‍ദേശം ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത് കര്‍ശന ഉത്തരവാക്കി മാറ്റിയിരുന്നില്ല. നിര്‍ദേശത്തിന് ശേഷവും പല ഭക്ഷ്യസ്റ്റാളുകളും ന്യൂസ് പേപെറില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ശന ഉത്തരവിറക്കിയത്. 

വട പാവ്, പോഹ, മധുരപലഹാരങ്ങള്‍, ഭേല്‍ മുതലായവ ന്യൂസ് പേപെറില്‍ പൊതിഞ്ഞാണ് സാധാരണയായി മഹാരാഷ്ട്രയില്‍ നല്‍കുന്നത്. 

Keywords: News, National, India, Maharashtra, Mumbai, Food, Stop wrapping food items in newspaper: FDA to vendors

Post a Comment