Follow KVARTHA on Google news Follow Us!
ad

കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ; പിതാവിന്റെ ചികിത്സയ്ക്ക് 3 ലക്ഷം, ഭാര്യക്ക് ജോലിയും നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ തീരുമാനം

State Government Decided to Pay Five Lakh of Soldier A Pradeep's Family#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 
തിരുവനന്തപുരം: (www.kvartha.com 15.12.2021) കൂനൂര്‍ ഹെലികോപ്‌റ്റെര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ കുടുംബത്തിന് ധനസഹായവുമായി സംസ്ഥാന സര്‍കാര്‍. കുടുംബത്തിന് അഞ്ചുലക്ഷം രൂപയും ഭാര്യ ശ്രീലക്ഷ്മിക്ക് ജോലിയും പിതാവിന്റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപയും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തില്‍പ്പെട്ടത്. അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. 

News, Kerala, State, Thiruvananthapuram, Soldiers, Death, Family, Compensation, Government, State Government Decided to Pay Five Lakh of Soldier A Pradeep's Family


കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്‌റ്റെര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവതും അടക്കം 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ബെംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ക്യാപ്റ്റന്‍ വരുണ്‍ സിങ് ബുധനാഴ്ചയാണ് മരിച്ചത്.

ജനറല്‍ ബിപിന്‍ റാവത്തുമൊത്ത് യാത്ര ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷം പ്രദീപ് അപകടത്തിന് തലേദിവസം ഫോണില്‍ വിളിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ആ യാത്ര ഒരു ദുഖ വാര്‍ത്തയാകുമെന്ന് ആരും കരുതിയില്ല. 

മകന്റെ മരണ വിവരം രോഗിയായ പിതാവ് രാധാകൃഷ്ണനെ അറിയിച്ചത് സംസ്‌ക്കാര ദിവസമായിരുന്നു. തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച സൈനിക ബഹുമതികളോടെ പ്രദീപിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. 

മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. അമ്മ കുമാരി. ഭാര്യ ശ്രീലക്ഷ്മി. ദക്ഷിണ്‍ ദേവ്സ, ദേവ പ്രയാഗ് എന്നിവരാണ് മക്കള്‍. 

Keywords: News, Kerala, State, Thiruvananthapuram, Soldiers, Death, Family, Compensation, Government, State Government Decided to Pay Five Lakh of Soldier A Pradeep's Family

Post a Comment